മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് നടി നിക്കി ഗല്‍റാണി പിന്‍വാങ്ങാന്‍ കാരണം?

ഇന്ത്യ-പാക് യുദ്ധത്തിന്റ കഥ പറയുന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ നിന്ന് നടി നിക്കി ഗല്‍റാണി പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. ഒരു തമിഴ് പെണ്‍കുട്ടിയുടെ വേഷമായിരുന്നു നിക്കിയ്ക്ക് ചിത്രത്തില്‍. ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് നടിയുടെ അപ്രതീക്ഷിത പിന്മാറ്റം.
മോഹന്‍ലാല്‍ -മേജര്‍ രവി കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണ് ബിയോണ്ട് ബോര്‍ഡേഴ്‌സ്. മേജര്‍ രവി കൂട്ടുകെട്ടിലൊരുങ്ങുന്ന നാലാമത്തെ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായും മേജര്‍ സഹദേവനായും ഇരട്ടവേഷങ്ങളിലാണെത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയില്‍ ആരംഭിക്കാനിരിക്കെയാണ് നിക്കി ഗല്‍റാണി അപ്രതീക്ഷിതമായി ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ മാറിയതും ഇതിനിടെ നേരത്തെ കരാര്‍ ഒപ്പിട്ട ചില തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടിവരികയും ചെയ്തതാണ് പിന്‍മാറ്റത്തിന് കാരണമായി നടി പറയുന്നത്.
വലിയ താരനിരകള്‍ അണി നിരക്കുന്ന ചിത്രമാണ് ബിയോണ്ട് ബോര്‍ഡേഴ്‌സ്. ലാലിനു പുറമേ തെലുങ്ക് നടന്‍ അല്ലു സിരിഷ് അരുണോദയ് സിങ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, പ്രിയങ്ക അഗര്‍വാള്‍, പത്മരാജന്‍ രതീഷ്, സോയ സയ്യിദ് ഖാന്‍, മണിക്കുട്ടന്‍ തുടങ്ങി ബോളിവുഡിലെയും ടോളിവുഡിലെയും ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















