ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വന്നിട്ടും പുതിയ സിനിമകളുടെ റിലീസ് തീയതിയില്‍ തര്‍ക്കം

തീയറ്റര്‍ മേഖലയില്‍ ദിലീപിന്റെ നേതൃത്വത്തില്‍ സംഘടന രൂപമെടുക്കുകയും ചെയ്‌തെങ്കിലും പുതിയ സിനിമകളുടെ റിലീസ് തീയതിയില്‍ തര്‍ക്കം. ക്രിസ്മസിന് എത്തേണ്ടിയിരുന്ന സിനിമകള്‍ ജനുവരി 19 മുതല്‍ ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ റിലീസ് ചെയ്യാനുള്ള പുതിയ സംഘടനയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തീരുമാനമാണ് തര്‍ക്കത്തിന് കാരണം.
ഇത് പ്രകാരം ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ ജനുവരി 19നും മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജനുവരി 26നും റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന തീരുമാനിച്ചത്. എന്നാല്‍ നിര്‍മ്മാതാവിന്റെ അനുമതിയില്ലാതെയാണ് ജനുവരി 26ലേക്ക് സിനിമ മാറ്റിയതെന്നാണ് ആരോപണം. ജനുവരി 26ന് നാല് മറുഭാഷാ സിനിമകള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ ചിത്രത്തിന് റിലീസ് ചെയ്യേണ്ടി വരിക. നേരത്തെ നിശ്ചയിച്ച പ്രകാരം 20ന് തന്നെ റിലീസ് ചെയ്യാനാണ് തങ്ങളുടെ തീരുമാനമെന്ന് നിര്‍മ്മാതാവ് സോഫിയാ പോള്‍ പ്രതികരിച്ചു.
20ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ചുള്ള പുതിയ പോസ്റ്റര്‍ 'സിനിമാ സമരവുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒരു മാസത്തോളമാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. 26ലേക്ക് റിലീസ് മാറ്റുന്ന കാര്യം ആലോചിക്കാനാകുന്നതല്ല. 20 ന് റിലീസ് ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം.
26ന് റിലീസ് ചെയ്യുമെന്നത് തെറ്റായ വിവരങ്ങളാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനോടും 20ന് തന്നെ റിലീസ് ചെയ്യണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. 26ലേക്ക് റിലീസ് മാറ്റുന്ന കാര്യം സംഘടനകളോ മറ്റാരെങ്കിലുമോ ഞങ്ങളോട് അറിയിച്ചിട്ടില്ല. ഞങ്ങളുടെ സ്ഥിരീകരണമില്ലാതെ 26ന് റിലീസ് എന്ന രീതിയില്‍ എങ്ങനെയാണ് വാര്‍ത്തകള്‍ വന്നത് എന്ന് അറിയില്ല. 26ന് നാല് സിനിമകള്‍ വേറെയും റിലീസ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ 20ന് തന്നെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.' സോഫിയാ പോള്‍ പറഞ്ഞു.
19ന് സത്യന്‍ അന്തിക്കാട്ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ സോളോ റിലീസ് ആണ്. അന്നേ ദിവസം വേറെ സിനിമകള്‍ തിയറ്ററുകളില്‍ ഇല്ല. 20ന് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ റിലീസ് ചെയ്യാതെ 26ന് റിലീസ് ചെയ്താല്‍ പ്രധാന മറുഭാഷാ സിനിമകള്‍ക്കിടയില്‍ പെട്ട് കളക്ഷനെ ബാധിക്കുമെന്നതാണ് നിര്‍മ്മാതാക്കളെ കുഴപ്പിക്കുന്നത്.
സൂര്യയുടെ സിങ്കം ത്രീ (എസ് ത്രീ), ഷാരൂഖ് ഖാന്‍ ചിത്രം റയീസ്, ഋതിക് റോഷന്‍ നായകനായ കാബില്‍, ജയം രവിയുടെ ബോഗന്‍ എന്നീ സിനിമകള്‍ 26നാണ് റിലീസ് ചെയ്യുന്നത്. എം ഹംസയുടെ നേതൃത്വത്തിലുള്ള കലാസംഗവും എവര്‍ഗ്രീന്‍ ഫിലിംസും ചേര്‍ന്നാണ് ജോമോന്റെ സുവിശേഷങ്ങള്‍ റിലീസ് ചെയ്യുന്നത്. നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നേരിട്ടാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ റിലീസ് ചെയ്യുന്നത്. ക്രിസ്മസ് റിലീസായ പൃഥ്വിരാജ് ചിത്രം എസ്ര ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫുക്രി റിലീസ് തീരുമാനിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























