പഴയകാല പ്രണയജോഡികള്‍ വീണ്ടും, മധുവും ഷീലയും ഒന്നിക്കുന്ന 'ബഷീറിന്റെ പ്രേമലേഖന'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

പഴയകാല പ്രണയജോഡികള്‍ ഒന്നിക്കുന്ന അനീഷ് അന്‍വര്‍ ഒരുക്കുന്ന 'ബഷീറിന്റെ പ്രേമലേഖന'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും മറിയം മുക്ക് എന്ന ചിത്രത്തിലെ നായിക സന അല്‍ത്താഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഷീറിന്റെ പ്രേമലേഖനം എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് പറയുന്നത്. മധുവും ഷീലയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പ്രമുഖ സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ മകന്‍ വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠനും ചിത്രത്തിലുണ്ട്. രണ്‍ജി പണിക്കര്‍, കെപിഎസി ലളിത, നെടുമുടി വേണു, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
https://www.facebook.com/Malayalivartha






















