പുതിയ സിനിമകള്‍ കിട്ടില്ലെങ്കില്‍ വീണ്ടും സമരം; ദിലീപിന്റെ സംഘടനയ്ക്ക് പുലിക്കൂട്ടില്‍ അകപ്പെട്ട ആട്ടിന്‍കുട്ടിയുടെ ഗതിവരുമെന്നും ലിബര്‍ട്ടി ബഷീര്‍

സമരം പിന്‍വലിച്ച സാഹചര്യം വ്യക്തമാക്കുന്നതിന്നിടയിലാണ് വീണ്ടും സമരം വേണ്ടി വന്നേക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ അന്വേഷണത്തോടു പ്രതികരിച്ചത്. ദിലീപിന്റെ പുതിയ സംഘടനയ്ക്ക് പുലിക്കൂട്ടില്‍ അകപ്പട്ട ആട്ടിന്‍ കുട്ടിയുടെ ഗതി വരുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള തിയറ്ററുകള്‍ക്ക് പുതിയ സിനിമകള്‍ നല്‍കില്ല എന്നൊരു തീരുമാനം ആര്‍ക്കും എടുക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. അത് കൊണ്ട് തന്നെ അത്തരം ഒരു പ്രശ്‌നം വന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് അതിനു പരിഹാരം കാണും.
ചില കരിങ്കാലികളാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴില്‍ നിന്നും ദിലീപിന്റെ കീഴിലുള്ള പുതിയ സംഘടനയിലേക്ക് നീങ്ങിയതെന്നും ബഷീര്‍ പറഞ്ഞു. 10 പേരില്‍ താഴെ ഉടമകള്‍ മാത്രമാണ് പുതുതായി സംഘടന വിട്ടത്. മറ്റുള്ളവര്‍ നേരത്തെ തന്നെ സംഘടന വിട്ടവരാണ്. ഞങ്ങള്‍ ഒറ്റ സംഘടനയല്ലേ ഉള്ളത്. എല്ലാ സംഘടനകളും ഞങ്ങള്‍ക്ക് എതിരായി നിന്നു. അപ്പോള്‍ ചില പ്രശ്‌നങ്ങള്‍ വരും. സ്വാഭാവികമാണത്. സമരം പിന്‍വലിച്ചതില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ഒരു ക്ഷീണവും വന്നിട്ടില്ല.
സിനിമാ രംഗത്തുള്ളവര്‍ക്ക് എഴുതിത്തള്ളാന്‍ കഴിയുന്ന സംഘടനയല്ല ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്റെ വാക്കുകളേക്കാള്‍ തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കാണ്.
ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വരുന്നത് കൊണ്ടും, ചില തിയേറ്റര്‍ ഉടമകള്‍ ദിലീപിന്റെ സംഘടനയിലേക്ക് കൂറ് മാറിയതുകൊണ്ടുമല്ല ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സിനിമാ സമരം പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചത്‌കൊണ്ടാണ്. സമരം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്. 25 ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുമുണ്ട്.
അതിനുശേഷം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ അസോസിയേഷന്‍ ചര്‍ച്ച ചെയ്യും. ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പുതിയ സിനിമകളില്‍ നിന്നുള്ള തിയേറ്റര്‍ വിഹിത പ്രശ്‌നം വന്നപ്പോഴാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും നിര്‍മ്മാതാക്കളും മറ്റു സംഘടനകളും തമ്മില്‍ പ്രശ്‌നം ഉടലെടുത്തത്.
നിലവില്‍ തിയറ്റര്‍ വിഹിതം 6040 എന്ന അനുപാതത്തിലാണ്. പുതുതായി തിയറ്റര്‍ വിഹിതം 50:50 ആക്കി ഉയര്‍ത്തണമെന്ന് തിയറ്ററുടമകള്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതിസന്ധി തുടങ്ങി. നിര്‍മാതാക്കള്‍ ഇതിനു തയ്യാറായില്ല. തിയറ്റര്‍ വിഹിതം പകുതിയാക്കി ഉയര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. എന്നാല്‍, 50:50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം വേണമെന്ന് തിയറ്ററുടമകളുടെ ആവശ്യത്തെത്തുടര്‍ന്ന് സിനിമകള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
പുതിയ മലയാള സിനിമകളുടെ ചിത്രീകരണവും നിര്‍ത്തിവയ്ക്കപ്പെട്ടു. അതോടൊപ്പം ഫെഡറേഷന്റെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന മലയാള സിനിമകള്‍ നിര്‍മാതാക്കള്‍ പിന്‍വലിക്കുകയും ചെയ്തു. ഇത് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് തിരിച്ചടിയായി.
മാത്രമല്ല പുതിയ വിജയ് സിനിമ ഭൈരവ കേരളത്തിലെ 200 ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. ഒപ്പം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അംഗങ്ങളായിരുന്ന 73 തിയറ്ററുകളില്‍ഭൈരവ പ്രദേശിപ്പിക്കാനും കഴിഞ്ഞു. ഇതും ഫെഡറേഷന് തിരിച്ചടിയായി.
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തോല്‍വി മണത്തുകൊണ്ടിരിക്കുമ്‌ബോഴാണ് ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ കൂടി പുതിയ സംഘടന വരുന്നത്. ഇത് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ പിളര്‍പ്പ് ആസന്നമാക്കുകയും ചെയ്തിരുന്നു. ഇതോടെ ലിബര്‍ട്ടി ബഷീര്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















