അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയും ടൊവീനോയും നായകന്മാര്‍; ബേസിലിന്റെ വിവാഹദിന സര്‍പ്രൈസ്

അടിപൊളി കല്യാണത്തിനൊപ്പം അടിപൊളി ആഘോഷം.വിവാഹദിനത്തില്‍ പുതിയ പ്രോജക്ടിന്റെ സര്‍പ്രൈസ് പ്രഖ്യാപനവുമായി യുവസംവിധായകന്‍ ബേസില്‍ ജോസഫ്. 'ഗോദ'യ്ക്ക് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്മാരാകുന്നത് മമ്മൂട്ടിയും ടൊവീനോ തോമസും. രചന നിര്‍വ്വഹിക്കുന്നത് ഉണ്ണി.ആര്‍. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, സി.വി.സാരഥി, എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി.അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
കോട്ടയം പുതുപ്പള്ളി സ്വദേശിനി എലിസബത്തുമായുള്ള ബേസിലിന്റെ വിവാഹം ചിങ്ങമാസം ഒന്നാം തീയ്യതിയായ ഇന്നാണ്. സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് ചെറിയപള്ളിയാണ് വിവാഹവേദി. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹമെന്ന് ബേസില്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്‍ജിനീയറിംഗ് പഠനകാലത്തെ പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചത്.
https://www.facebook.com/Malayalivartha





















