സിനിമയിലെ കഥാപാത്രങ്ങൾ പോലെയാണ് എന്റെ അച്ഛനും അമ്മയും പെരുമാറുന്നത്; വെളിപ്പെടുത്തലുമായി ശ്രാവൺ

സിനിമ കുടുംബത്തില്‍ നിന്നുമാണ് ശ്രാവണ്‍ മുകേഷ് സിനിമയിലേക്കെത്തിയത്. അച്ഛനും അമ്മയും സിനിമാ താരങ്ങളാണ് എന്ന പ്രത്യേകതയാണ് ശ്രാവണിനെ കുറച്ച് കൂടി ശ്രദ്ധിക്കാനുള്ള കാരണം. ശ്രാവണിന്റെ അരങ്ങേറ്റ ചിത്രമായ കല്യാണം തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. നടന്‍ മുകേഷും നടി സരിതയും 1988 ലായിരുന്നു വിവാഹിതരായത്. ശേഷം 2011 ല്‍ ആ ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു. ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നതെങ്കിലും ശ്രാവണിന്റെ സിനിമയുടെ പൂജയ്ക്ക് ഇരുവരും നിറസാന്നിധ്യമായിരുന്നു.
അച്ഛന്‍ മുകേഷിനേക്കാള്‍ ശ്രാവണിന് അടുപ്പം അമ്മ സരിതയോടാണ്. മുകേഷും സരിതയും വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് ശ്രാവണ്‍ സരിതയ്ക്ക് ഒപ്പമായിരുന്നു. തന്നെ വളര്‍ത്താന്‍ അമ്മ ഒരുപാട് സഹിച്ചിട്ടുണ്ടെന്ന് ശ്രാവണ്‍. വളര്‍ത്തി, പഠിപ്പിച്ചു. സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കെ എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കി നടത്തിയിരുന്നതെന്നും ശ്രാവണ്‍ പറഞ്ഞു.
അതുകൊണ്ടാണ് എപ്പോഴും അമ്മയുടെ കൂടെ തന്നെ നില്‍ക്കുന്നത്. വേറൊന്നും ആലോചിക്കാതെ ഞാനെന്റെ അമ്മയെ അന്ധമായി വിശ്വസിക്കുന്നു. അതുകൊണ്ട് തനിക്ക് നല്ലതേ വന്നിട്ടുള്ളൂ. ഇരുവരും അവരുടെ സിനിമകളിലെ പോലെ തന്നെയാണ് ജീവിതത്തിലും എന്നാണ് ശ്രാവണ്‍ പറയുന്നത്. സരിത പല സിനിമകളിലും ഇമോഷണല്‍ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മുകേഷ് കൂടുതലും കോമഡി കഥാപാത്രങ്ങളുമായിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലും അതേ സ്ഥിതി തന്നെയാണെന്നും ശ്രാവണ്‍ കൂട്ടിച്ചേര്‍ത്തു. ഒരു വനിതാ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ ശ്രാവണ്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha