അനുശ്രീയ്‌ക്കൊപ്പം പ്രണവ് മോഹന്‍ലാല്‍; ചിത്രങ്ങള്‍ പുറത്ത്

ആദിയില്‍ നിറഞ്ഞ് അനുശ്രീ. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന 'ആദി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ ആരംഭിച്ച ആദ്യ ഷെ!ഡ്യൂള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടം ബംഗലൂരുവിലാണ്.
ആദി എന്ന ചിത്രത്തെ റിവെഞ്ച് ത്രില്ലര്‍, സസ്‌പെന്‍സ് ത്രില്ലര്‍ എന്നീ വിഭാഗങ്ങളിലൊന്നും ഉള്‍പ്പെടുത്താനാകില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തികഞ്ഞ ഐന്റര്‍ടെയ്‌നറാണ് ചിത്രം. ജീത്തു ജോസഫ് പറയുന്നു.
ചിത്രത്തില്‍ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ല. എല്ലാവരുടേതും പ്രാധാന്യമുള്ള കഥാപാത്രങ്ങളാണെങ്കിലും പ്രണവിന്റെ നായികയാര് എന്നു പറയാനാകില്ല. ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും നല്‍കിയത്. ആദി. ഈ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാനാകില്ല. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചും ഇപ്പോള്‍ ഒന്നും പറയാനാകില്ല.
https://www.facebook.com/Malayalivartha