ദീപികയുടെ ചിത്രത്തിനെതിരേ ആഞ്ഞടിച്ചു കങ്കണ

പുരോഗമന സിനിമകള്‍ എന്ന പേരില്‍ ചവറുകള്‍ വില്‍ക്കരുത് എന്ന വിവാദ പരാമര്‍ശം നടത്തിയിരിക്കുകയാണ് കങ്കണ റണാവത്. ദീപിക പദുക്കോണ്‍ നായികയായെത്തിയ ബോളിവുഡ് ചിത്രം ഗെഹരായിയാനെതിരേയാണ് വിമര്‍ശനവുമായി കങ്കണ റണാവത് രംഗത്തെത്തിയത്. ഇക്കഴിഞ്ഞ 11ന് ആമസോണ്‍ െ്രെപം വഴി റിലീസിനെത്തിയ ചിത്രം സംവിധാനം ചെയ്തത് ശകുന്‍ ബത്രയാണ്. ദീപികയെ കൂടാതെ സിദ്ധാന്ത് ചതുര്‍വേദി, നസറുദ്ദീന്‍ ഷാ, അനന്യ പാണ്ഡെ, രജത് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
എന്നാലിപ്പോള്‍ ചിത്രത്തിനെതിരേ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. മോശം സിനിമകള്‍ മോശം സിനിമകളാണെന്നും ശരീര പ്രദര്‍ശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ലെന്നും പുതുയുഗം, അര്‍ബന്‍ സിനിമകള്‍ എന്ന പേരില്‍ ചവറ് വില്‍ക്കരുതെന്നും കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
'ഞാനും ഒരു മില്ലേനിയലാണ്, പക്ഷേ ഇത്തരത്തിലുള്ള പ്രണയത്തെ തിരിച്ചറിയാനും മനസ്സിലാക്കാനും എനിക്ക് പറ്റും. എന്നിരുന്നാലും പുതുയുഗം, പുരോഗമന സിനിമകള്‍ എന്ന പേരില്‍ ചവറുകള്‍ വില്‍ക്കരുത് എന്ന് അപേക്ഷിക്കുകയാണ്. മോശം സിനിമകള്‍ മോശം സിനിമകളാണ്. ശരീര പ്രദര്‍ശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ല. ഇതൊരു അടിസ്ഥാന വസ്തുതയാണ്' കങ്കണ കുറിച്ചു.
https://www.facebook.com/Malayalivartha























