ആറ്റുകാലമ്മയ്ക്ക് പകരം ചോറ്റാനിക്കര അമ്മയെ കണ്ടു... ചോറ്റാനിക്കര മകം തൊഴുത സന്തോഷത്തില്‍ പാര്‍വതി

ഇന്നായിരുന്നു വിശേഷപ്പെട്ട ചോറ്റാനിക്കര മകം. നിരവധി ഭക്തരാണ് ഇവിടം എത്തുന്നത്. മാത്രമല്ല സ്ത്രീകളെ സമ്ബന്ധിച്ച് നെടുമംഗല്യംത്തിന് വേണ്ടിയാണ് ഇഷ്ടവരദായിനിയായ ചോറ്റാനിക്കര ദേവിയെ തൊഴാന്‍ എത്തുന്നത്. അതിനാല്‍ തന്നെ ഈ ദിവസം ഉച്ചയ്ക്ക് ദേവീ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.ഇപ്പോഴിതാ മകം തൊഴാനായി നടി പാര്‍വതി എത്തി. യാദൃശ്ചികമായാണ് എത്താന്‍ സാധിച്ചതെന്നും, തൊഴാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ടെന്നും പാര്‍വതി പ്രതികരിച്ചു.
'യാദൃശ്ചകമായിട്ടാണ് തനിക്ക് വരാന്‍ പറ്റിയതെന്നും, തൊഴാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ടെന്നും നടി. സാധാരണ ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാറുണ്ട്. കൊവിഡ് ആയതുകൊണ്ട് ഇപ്പോള്‍ രണ്ടുവര്‍ഷമായിട്ട് കഴിയാറില്ല. എന്തായാലും ഇവിടെ വന്ന് കണ്ണുനിറച്ച് അമ്മയെ കണ്ടു. അടുത്ത വര്‍ഷം എല്ലാം മാറി പഴയതുപോലെയാകുമെന്ന് ആശിക്കുകയാണ്'.എന്നും പാര്‍വ്വതി പറഞ്ഞു.
ക്ഷേത്രത്തില്‍ തിരക്കനുഭവപ്പെട്ടുവെങ്കിലും കൃത്യമായി തിരക്ക് നിയന്ത്രിച്ചുകൊണ്ടായിരുന്നു ഭക്തരെ പ്രവേശിപ്പിച്ചത്. ഇന്നത്തെ ദിവസം സര്‍വാഭരണ വിഭൂഷിതയായി ചുവന്ന പട്ടുടുത്ത് ദേവീ ദര്‍ശനം രാത്രി പത്ത് മണി വരെ നീളും.
https://www.facebook.com/Malayalivartha























