"ദൈവമേ എന്ന് വിളിച്ച് മോഹന്‍ലാല്‍", ആക്ഷന്‍ പറഞ്ഞപ്പോള്‍ തലകുത്തി മറിഞ്ഞ് ഗ്ലാസ് ഇട്ട മേശയിലേക്ക്, ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം ഒഴുകി, ഉടന്‍ ആശുപത്രയില്‍ പോയി മരുന്നൊക്കെ വെച്ചു, നാടോടി എന്ന സിനിമയിൽ സംഭവിച്ച അപകടത്തെ പറ്റി തുറന്ന് പറഞ്ഞ് നടൻ ബാബു ആന്റണി...!

മലയാള സിനിമയുടെ ആക്ഷന്‍ കിങാണ് നടൻ ബാബു ആന്റണി.നാടോടി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സംഘട്ടനം ചെയ്തപ്പോള്‍ സംഭവിച്ച അപകടത്തെ കുറിച്ച് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്.'അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം. എനിക്ക് സംഘട്ടന രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഡ്യൂപ്പിനെ വെക്കുന്നതിനോട് താല്‍പര്യമില്ല. നാടോടിയിലെ സംഘട്ടനം എടുക്കുമ്പോള്‍ ഗ്ലാസ് ഇട്ട മേശയിലേക്ക് വീഴുന്ന രംഗമുണ്ട്.
മോഹന്‍ലാല്‍ ആക്ഷന്‍ കാണിക്കുമ്പോള്‍ ഞാന്‍ തലകുത്തി മറിഞ്ഞ് അതിന് മുകളിലേക്ക് വീഴണം. ശരിക്കും ഗ്ലാസ് തന്നെയായിരുന്നു വെച്ചിരുന്നത്. ആക്ഷന്‍ കാണിക്കുന്നതിന് മുമ്പ് തന്നെ മോഹന്‍ലാല്‍ ദൈവമേ എന്ന് വിളിച്ച ശേഷമാണ് തുടങ്ങിയത്.പക്ഷെ ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു. ഉടന്‍ ആശുപത്രയില്‍ പോയി മരുന്നൊക്കെ വെച്ചു.
ആക്ഷന്‍ ശരിയായ ചെയ്യണമെന്നാണ് ആഗ്രഹം. നായകന്‍ അടിക്കുമ്പോള്‍ പറന്ന് പോയി വീഴുന്ന രംഗങ്ങളില്‍ ഒന്നും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും ബാബു ആന്റണി പറയുന്നു.1986-ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിലമ്ബ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായി.
സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചന്‍, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആന്‍്റണി മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പര്‍ താരങ്ങളുടേയും സിനിമകളിലെ വില്ലനായി തിളങ്ങുകയും ചെയ്തിട്ടുണ്ട്.
പിന്നീട് വില്ലന്‍ വേഷങ്ങളില്‍ നിന്നൊഴിഞ്ഞ് നായകനായി അഭിനയിക്കുന്നത് 1994-ല്‍ ആണ്. നെപ്പോളിയന്‍, ഭരണകൂടം, കടല്‍, ദാദ, രാജധാനി, കമ്ബോളം എന്നീ സിനിമകളിലാണ് നായകനായി ശ്രദ്ധ നേടിയതും. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണി സ്വഭാവ നടനവേഷങ്ങളിലേക്ക് മാറി. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























