തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില് സത്യാവസ്ത എന്ത്?

തെന്നിന്ത്യന് നായിക തൃഷ കൃഷ്ണന് അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്ന തരത്തില് പ്രചരിച്ച അഭ്യൂഹങ്ങള് അടിസ്ഥാനരഹിതമാണെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള് വ്യക്തമാക്കി. പുതിയ സിനിമകളില് കരാറൊപ്പിടാന് താരം തയ്യാറെടുക്കുകയാണെന്നും റിപ്പോര്ട്ടുകളുണ്ട്.
പൊതുപരിപാടികളിലും സിനിമയുമായി ബന്ധപ്പെട്ട വേദികളിലും തൃഷയുടെ സാന്നിധ്യം കുറഞ്ഞതും, തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്ച്ചകളില്നിന്ന് മാറിനിന്നതുമാണ് ഇത്തരം വാര്ത്തകള്ക്ക് കാരണമായത്. എന്നാല് രാഷ്ട്രീയ പ്രവേശനത്തിന് തൃഷയ്ക്ക് താല്പ്പര്യമില്ലെന്ന് അടുത്ത വൃത്തങ്ങള് വ്യക്തമാക്കുന്നു. പുതിയ സിനിമകളില് അഭിനയിക്കാന് തൃഷയ്ക്ക് താല്പര്യമുണ്ടെന്നും മാധ്യമങ്ങളെ കാണുന്നതില് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
അതേസമയം, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന് തൃഷയ്ക്ക് താല്പര്യമില്ലെന്നും താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള് വ്യക്തമാക്കിയതായി ദിനമലര് റിപ്പോര്ട്ട് ചെയ്യുന്നു. തെലുങ്കില് ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച 'വിശ്വംഭര', മലയാളത്തില് മോഹന്ലാലിനൊപ്പം അഭിനയിച്ച 'റാം' എന്നീ ചിത്രങ്ങളാണ് തൃഷയുടെതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്.
https://www.facebook.com/Malayalivartha

























