15 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്വകാര്യ ഭാഗം കാണിച്ച സംഘം വിളയാടിയത് ഇങ്ങനെ...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ സ്വകാര്യ ഭാഗം കാണിച്ച് നഗ്‌നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ നാണിപ്പിക്കുന്ന സംഭവമാണ് ലോകമറിഞ്ഞത്. നടനെ സംരക്ഷിക്കാനുള്ള അവസാന ശ്രമവും സോഷ്യല്‍ മീഡിയ പൊളിച്ചതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
തെളിയാതിരിക്കാന്‍ വിഗ് ധരിച്ചാണു നടന്‍ തെളിവെടുപ്പിന് എത്തിയിരുന്നത്. എന്നാല്‍, വിഗ് അഴിപ്പിച്ചപ്പോള്‍ നടനെ തിരിച്ചറിയുകയായിരുന്നു. പത്തിരിപ്പാല മൗണ്ട് സിന പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പ്രിന്‍സിപ്പലാണ് പൊലീസിനെ സമീപിച്ചത്. പത്തിരിപ്പാലം ചന്തയ്ക്കും പതിനാലാം മൈലിനും ഇടയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നാണ് ഇവരുടെ കാമലീലകള്‍ അഴിഞ്ഞാടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയോടെയാണ് കേസിനാസ്പഥമായ സംഭവം നടന്നത്. രാവിലെ 8 മണിയോടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന പതിനഞ്ചോളം പെണ്‍കുട്ടികളാണ് വിഷയത്തില്‍ പരാതി പറഞ്ഞിരിക്കുന്നത്. KL-08-BE-9054 എന്ന നമ്പര്‍ നിസ്സാന്‍ ഡാറ്റ്‌സണ്‍ മോഡല്‍ കാറിലെത്തിയ നടനും സംഘവും ചെറിയ അശ്ലീല കമന്റുകളുമായാണ് പെണ്‍കുട്ടികളെ സമീപിച്ചത്. തുടര്‍ന്ന് തങ്ങളുടെ മുന്നില്‍ നഗ്‌നത പ്രകടിപ്പിക്കുകയും ചെയ്തു. പേടിച്ച കുട്ടികള്‍ ഓടിപ്പോകാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ വരത്തക്ക രീതിയില്‍ സെല്‍ഫിയെടുക്കുകയും ചെയ്തു.
ഓടി സ്‌കൂളിലെത്തിയ പെണ്‍കുട്ടികള്‍ നേരെ പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവമറിഞ്ഞ് പ്രിന്‍സിപ്പല്‍ പോലീസിന് പരാതി നല്‍കി.
തുടര്‍ന്ന് ഐപിസി സെക്ഷന്‍ 509, കേരളാ പൊലീസ് ആക്റ്റ് 119ബി എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തു. സ്ത്രീകളുടെ സ്വകാര്യതെയെ ബാധിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുക്കുകയോ വാക്കുകള്‍കൊണ്ടോ പ്രത്യേക ശബ്ദംകൊണ്ടോ ആംഗ്യങ്ങളിലൂടെയോ ശല്യം ചെയ്യുന്നവര്‍ക്കെതിരെയാണ് ഈ വകുപ്പുകള്‍ ചുമത്താറുള്ളത്.
തുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴിയെടുക്കാനായി ഇവരെ പൊലീസ് സ്‌റ്റേഷനിലേക്ക് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികള്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഒരു പൊലീസുകാരന്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു.
സിനിമാ നടന്‍ സമൂഹത്തില്‍ വലിയ നിലയുള്ള ആളാണെന്നും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഭാവി തന്നെ വെള്ളത്തിലാകുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. അതിനിടെ കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാന്‍ വരുമെന്നും പൊലീസ് സ്‌റ്റേഷനിലെത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്തുകൊണ്ട് വരുമെന്നും പൊലീസ് പറഞ്ഞതിനെതുടര്‍ന്നാണ് പരാതിക്കാരില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ പറയുന്നുണ്ട്. അതിനിടെ നടന് പകരം വേരെ ആളെവച്ച് കേസ് ഒതുക്കിത്തീര്‍ക്കാനും അണിയറയില്‍ നീക്കങ്ങള്‍ സജീവമാണെന്ന ആരോപണവും നിലനിന്നിരുന്നു.
അതേസമയം, സ്‌കൂള്‍ കുട്ടികള്‍ക്കു മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് നടന്‍ ശ്രീജിത്ത് രവി പ്രതികരിച്ചു. 'പൊലീസ് പറയുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട കാറിന്റെ നമ്പര്‍ എന്റേതു തന്നെയാണ്. പക്ഷേ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്യാര്‍ഥിനികള്‍ക്കു പറ്റിയ തെറ്റാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം. പൊലീസിനു മുന്‍പില്‍ എന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നു പ്രതീക്ഷിക്കുന്നു.'
https://www.facebook.com/Malayalivartha























