പലപ്പോഴും നിനച്ചിരിക്കാതെ നമ്മുടെ ജീവന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്... ചില മുൻകരുതലുകളെടുത്താൽ സ്ട്രോക്കിനെ ഒരു പരിധി വരെ അകറ്റി നിർത്താം. സ്ട്രോക്കിനെക്കുറിച്ചും ചികിത്സ, പ്രതിരോധമാർഗങ്ങള്‍ എന്നിവയെക്കുറിച്ചും വിശദമായി അറിയാം

പലപ്പോഴും നിനച്ചിരിക്കാതെ നമ്മുടെ ജീവന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്... ചില മുൻകരുതലുകളെടുത്താൽ സ്ട്രോക്കിനെ ഒരു പരിധി വരെ അകറ്റി നിർത്താം. സ്ട്രോക്കിനെക്കുറിച്ചും ചികിത്സ, പ്രതിരോധമാർഗങ്ങള്‍ എന്നിവയെക്കുറിച്ചും വിശദമായി അറിയാം
രക്തക്കുഴലുകൾക്കുണ്ടാകുന്ന രോഗങ്ങളുടെ ഫലമായി തലച്ചോറിന്റെ പ്രത്യേകഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ക്ഷതങ്ങളാണ് സ്ട്രോക്ക് എന്നറിയപ്പെടുന്നത്.
തലച്ചോറിലെ രക്തധമനികൾ അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകുന്നത്. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ രക്തക്കുഴലുകളിൽ അടയാൻ കാരണമാകും. ഹൃദ്രോഗം, പുകവലി, മദ്യപാനം എന്നിവയാണ് മറ്റു രോഗകാരണങ്ങൾ.
പക്ഷാഘാതം പ്രതീക്ഷിക്കാതെ ഉണ്ടാകുന്നതിനാൽ പലപ്പോഴും ലക്ഷണങ്ങൾ നേരത്തെ അനുഭവപ്പെടാറില്ല. എങ്കിലും ഇത്തരം ലക്ഷണങ്ങൾ ശരീരം നമുക്ക് തരുന്ന സൂചനകളാണ് ... ശരീരത്തിന്റെ ഒരു വശത്തു മരവിപ്പ് ഉണ്ടാവുക, നടക്കുമ്പോൾ ഇരുവശത്തേക്കും ചാഞ്ചാടി പോവുക, പെട്ടെന്നു കോങ്കണ്ണ് പ്രത്യക്ഷപ്പെടുക. മറ്റുള്ളവർ സംസാരിക്കുന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങി വിവിധ രോഗലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.
സ്ട്രോക്ക് പ്രധാനമായും രണ്ടു തരത്തിലാണ്. തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന ആർട്ടറികൾ എന്നറിയപ്പെടുന്ന രക്തക്കുഴലുകൾക്ക് തടസ്സം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സ്ട്രോക്ക്, ഇത് ഇസ്കീമിക് സ്ട്രോക്ക് എന്നറിയപ്പെടുന്നു. മൊത്തത്തില്‍ സംഭവിക്കുന്ന സ്ട്രോക്കുകളിൽ 80 ശതമാനത്തോളം ഇസ്കീമിക് ആയി കണക്കാക്കപ്പെടുന്നു.
രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം മൂലമുണ്ടാകുന്ന സ്ട്രോക്കിനെ ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നു. 20 ശതമാനത്തോളം സ്ട്രോക്കുകൾ ഹെമറാജിക് സ്ട്രോക്ക് ആണ്. മേൽപറഞ്ഞ രണ്ടു സ്ട്രോക്കുകളും ആർട്ടറികൾ എന്നറിയപ്പെടുന്ന രക്തക്കുഴലുകളുമായി ബന്ധപ്പെട്ടതാണ്.
അതേ സമയം വെയിനുകൾ എന്നറിയപ്പെടുന്ന അശുദ്ധരക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകൾക്ക് അടവു സംഭവിച്ചും സ്ട്രോക്ക് ഉണ്ടാകാറുണ്ട്. ഇതിനെ വീനസ് ത്രോംബോസിസ് എന്നു പറയുന്നു. സാധാരണ കാണുന്ന സ്ട്രോക്കിൽ നിന്നും വ്യത്യസ്തമാണ് വീനസ് ത്രോംബോസീസ്.
ജീവിതശൈലി സംബന്ധമായ പല അവസ്ഥകളും സ്ട്രോക്കിലേക്കു നയിക്കുന്നു. അമിതവണ്ണം, വ്യായാമം ഇല്ലാത്ത അവസ്ഥ. അനാരോഗ്യകര ഭക്ഷണരീതി ഇവയൊക്കെ സ്ട്രോക്കിലേക്ക് നയിക്കും. കുടവയറ് ചാടുന്ന തരത്തിലുള്ള അമിതവണ്ണം സ്ട്രോക്കിലേക്ക് നയിക്കാൻ സാധ്യത കൂട്ടുന്നു.
ഭക്ഷണത്തിൽ അമിത അളവിൽ കൊഴുപ്പ് ഉണ്ടായിരിക്കുന്നത് അപകടകരമാണ്. രക്തസമ്മര്‍ദം കൂടാനും കൊളസ്ട്രോളിന്റെ അളവു കൂടാനും പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കൂട്ടാനും വ്യായാമമില്ലാത്ത അവസ്ഥ കാരണമാകുന്നു. ഇതൊക്കെയാണ് സ്ട്രോക്കിലേക്ക് നയിക്കുന്ന കാരണങ്ങള്‍.
രക്തസമ്മർദ അളവ് കൂടുന്നതനുസരിച്ച് സ്ട്രോക്ക് സാധ്യതയും കൂടുന്നു. വർഷങ്ങളോളം ഉയർന്നു നിൽക്കുന്ന രക്തസമ്മർദം ക്രമേണ രക്തക്കുഴലുകളുടെ ഉൾഭാഗം ദ്രവിപ്പിച്ച് കുഴൽ അടയ്ക്കുന്നതിലേക്ക് നയിക്കുന്നു. മരുന്നു കഴിച്ചു രക്തസമ്മർദം കുറയ്ക്കുന്നതുവഴി സ്ട്രോക്കിനുള്ള സാധ്യതയും കുറയുന്നു.
പ്രമേഹം സ്ട്രോക്കിലേക്ക് നയിക്കാവുന്ന ഒരു രോഗമാണ്. സ്ട്രോക്ക് വന്നതില്‍ ഒരു പത്തു ശതമാനം രോഗികള്‍ക്ക് പ്രമേഹം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഏട്രിയൽ ഫിബ്രിലേഷൻ എന്നറിയപ്പെടുന്ന രോഗം, ഹൃദയാഘാതം, ഹൃദയം വേണ്ടതുപോലെ പ്രവർത്തിക്കാന്‍ കഴിവില്ലാതെയിരിക്കുന്ന അവസ്ഥ തുടങ്ങിയവ സ്ട്രോക്കിലേക്ക് നയിക്കാവുന്ന ഹൃദ്രോഗങ്ങളാണ്.
രക്തത്തിലെ കൊളസ്ട്രോൾ നില അമിതമായി വർധിച്ചിരിക്കുന്നത് സ്ട്രോക്കിലേക്ക് നയിക്കുന്നു. എച്ച് ഡി എൽ എന്ന കോളസ്ട്രോളിന്റെ അളവു വർധിച്ചിരിക്കുന്നത് സ്ട്രോക്ക് വരുന്നതു തടയുന്നു
ആഹാരത്തിൽ ഉപ്പിന്റെ അളവ് അമിതമായി കൂടിയിരിക്കുന്നത് രക്തസമ്മർദം കൂടുവാനും അതുവഴി സ്ട്രോക്ക് ഉണ്ടാകാനും കാരണമാകുന്നു. അമിത മദ്യപാനവും സ്ട്രോക്കിനൊരു കാരണമാണ്. പ്രായമായവരിൽ സ്വാഭാവികമായി തന്നെ സ്ട്രോക്കിനുള്ള സാധ്യതയും കൂടുന്നു. സ്ട്രോക്ക് വന്നതിൽ മൂന്നിൽ രണ്ടും അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായവരാണെന്നാണ് കണ്ടുവരുന്നത്.
സ്ട്രോക്ക് ലക്ഷണങ്ങളെ പെട്ടെന്നു തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു പ്രയോഗമാണ് Fast. F എന്ന അക്ഷരം സൂചിപ്പിക്കുന്നതു മുഖത്തെ പേശികൾ ചലിപ്പിക്കുക അല്ലെങ്കിൽ മുഖത്തെ പേശികള്‍ക്ക് വരുന്ന ബലക്കുറവ്, ചുണ്ട് ഒരു വശത്തേക്ക് കോടിപ്പോകുകയാണെങ്കിൽ അതു സ്ട്രോക്കിന്റെ ആരംഭമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
A എന്നാൽ Arm. അതായത് കൈക്കു ശക്തി കുറവുണ്ടോന്ന് സൂചിപ്പിക്കുന്ന വാക്കാണ് A. രണ്ടു കൈയും ഉയർത്തിപ്പിടിക്കാൻ കഴിയുമോ എന്നു നോക്കണം. ബലക്കുറവ് ഉണ്ടെങ്കിൽ ഒരു കൈ ഉയർത്താൻ ബുദ്ധിമുട്ടുണ്ടാകുകയോ അല്ലെങ്കിൽ ഉയർത്തിയ കൈ താഴെ വീണു പോകുകയോ ചെയ്യും.
S എന്നു പറയുന്നത് Speech. അതായത് സംസാരിക്കാന്‍ എന്തെങ്കിലും പ്രയാസമുണ്ടോ എന്നാണ് ഉദ്ദേശിക്കുന്നത്. സംസാരിക്കുമ്പോൾ നാക്കു കുഴഞ്ഞു പോകുക അല്ലെങ്കിൽ വേണ്ട രീതിയിൽ ഉച്ചരിക്കാൻ പറ്റാതെ വരിക അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നതു മനസ്സിലാക്കാൻ പറ്റാതെ വരിക ഇതൊക്കെയും സ്ട്രോക്കിന്റെ ആരംഭലക്ഷണത്തിൽ ഉണ്ടാകുന്ന രോഗലക്ഷണമാണ്.
T എന്ന അക്ഷരം കൊണ്ട് ഉദ്ദേശിക്കുന്നത് Time to call. അതായത് മേൽപറഞ്ഞ രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആംബുലൻസ് വിളിക്കുക. എന്നുള്ളതാണ്. അല്ലെങ്കിൽ അത്യാഹിത വിഭാഗത്തെ നമ്പർ വിളിക്കുക എന്നുള്ളതാണ്.
പക്ഷാഘാത ലക്ഷണങ്ങൾ പ്രകടിപ്പിച്ചാലുടൻ രോഗിയെ ആശുപത്രിയിലെത്തിക്കുക. എണ്ണയും കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെയും നിത്യവും വ്യായാമം ചെയ്യുന്നതിലൂടെയും പക്ഷാഘാതത്തെ പ്രതിരോധിക്കാനാകും
സ്ട്രോക്കിന് ഇന്നു നിലവിലുള്ള ഫലപ്രദമായ ചികിത്സകൾ എല്ലാം തന്നെ ഗോൾഡൻ അവർ എന്ന ആദ്യ മണിക്കൂറുകളിലാണ് ഫലപ്രദമായി നിർവഹിക്കാൻ പറ്റുക. ഏറ്റവും സാധാരണയായി കണ്ടുവരുന്നത് തലച്ചോറിനുള്ളിൽ രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിക്കുന്നതു മൂലമുണ്ടാകുന്ന ഇസ്ക്കീമിക് സ്ട്രോക്ക് ആണ് .
കട്ട പിടിച്ച രക്തം അലിയിച്ചു കളയാനുള്ള മരുന്നിനെ രക്തധമനിയിലേക്ക് കുത്തിവച്ച് അലിയിച്ചുകളയുന്ന ചികിത്സാരീതിയാണ് ത്രോം ബോലൈസിസ്. ഈ ചികിത്സ ഫലപ്രദമായി ചെയ്യാൻ സാധിക്കുന്നതു സ്ട്രോക്ക് വന്ന് ആദ്യത്തെ നാലര മണിക്കൂറിനുള്ളിലാണ്.
നാലര മണിക്കൂറിനുള്ളിൽ രോഗി ആശുപത്രിയിൽ എത്തുകയും അത്യാവശ്യത്തിന് ഉള്ള പരിശോധന ചെയ്യുകയും സ്ട്രോക്ക് ആണെന്നു തിരിച്ചറിയുകയും ചെയ്താൽ നല്ല രീതിയിൽ രോഗം തടയാൻ സാധിക്കുന്നു. ഒപ്പം തന്നെ രോഗിക്ക് ആരോഗ്യം തിരിച്ചുകിട്ടാനും സാധ്യതയുണ്ട്.
എന്നാൽ അല്പം വൈകിയാലും ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ ചെയ്യാൻ സാധിക്കുന്ന മറ്റു പല സങ്കീർണ ചികിത്സാ രീതികളും ഉണ്ട്. അതുകൊണ്ടു സ്ട്രോക്ക് വന്നാൽ എത്രയും പെട്ടെന്നു രോഗിയെ ആശുപത്രിയിലെത്തിക്കുക എന്നതു വളരെ പ്രധാനമാണ്.
എണ്ണയും കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെയും നിത്യവും വ്യായാമം ചെയ്യുന്നതിലൂടെയും പക്ഷാഘാതത്തെ പ്രതിരോധിക്കാനാകും
https://www.facebook.com/Malayalivartha