സ്തനാര്‍ബുദ ചികിത്സയില്‍ പുതിയ മരുന്ന് വികസിപ്പിച്ച് ഇന്ത്യന്‍ വംശജനടങ്ങുന്ന ഗവേഷകസംഘം; പ്രതീക്ഷയോടെ രോഗികള്‍

സ്തനാര്‍ബുദ ചികിത്സയില്‍ നാഴികകല്ലായി മാറിയേക്കാവുന്ന പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. ഇന്ത്യന്‍ വംശജനായ പ്രൊഫസര്‍ ഗണേഷ് രാജ് അടങ്ങുന്ന ഗവേഷകസംഘമാണ് സ്തനാര്‍ബുദത്തോട് പൊരുതികൊണ്ടിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ടെക്സസ് യൂണിവേഴ്സിസിറ്റി സൗത്ത് വെസ്റ്റേണ്‍ സിമ്മണ്‍സ് കാന്‍സര്‍ സെന്ററിലെ പ്രൊഫസറാണ് ഗണേഷ് രാജ്. അര്‍ബുദത്തെ ചികിത്സിക്കാന്‍ സഹായിക്കുന്ന തന്മാത്രയെയാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
ഇആര്‍എക്‌സ്11 എന്ന് പേരിട്ടിരിക്കുന്ന പുതിയ തന്മാത്ര പ്രോട്ടീന്‍ ബില്‍ഡിങ്ങ് ബ്ലോക്കിനെ അനുകരിക്കുന്നതിലൂടെ അര്‍ബുദചികിത്സ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കുന്നു. കാന്‍സര്‍ കോശങ്ങള്‍ പെരുകുന്നതിന് സഹായിക്കുന്ന ഘടകകങ്ങളെ തടയുന്നതാണ് ആര്‍എക്‌സ്-11 എന്ന തന്മാത്രയുടെ പ്രവര്‍ത്തന രീതി.
പുതിയ തന്മാത്ര ഉപയോഗിച്ചുള്ള ചികിത്സാരീതി നിലവിലുള്ള പരമ്ബരാഗത അര്‍ബുദചികിത്സയിലെ പല പലപരിമിതികളെയും മറികടക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പുതിയ തന്മാത്ര കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകരിപ്പോള്‍.
https://www.facebook.com/Malayalivartha