എല്ലുകളെ ബാധിക്കുന്ന പുതിയ രോഗം

എല്ലുകളെ ബാധിക്കുന്ന പുതിയ അസുഖത്തെ കണ്ടെത്തി. യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് മെഡിസിനിലെ ഗവേഷകരാണ് , ന്യൂ ഇംഗ്ലണ്ട്, ന്യൂയോര്‍ക്ക്, നാന്‍ടക്കറ്റ് എന്നിവിടങ്ങളിലെ രോഗികളില്‍ പുതിയ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതായി അറിയിച്ചത്. ബൊറേലിയ മിയമൊട്ടായ് എന്ന ബാക്‌ടീരിയയാണ് പുതിയ രോഗത്തിന് കാരണം. ഈ രോഗത്തിന് ഇതുവരെ പേര് നിര്‍ദേശിച്ചിട്ടില്ല.
‘ബൊറേലിയ മിയമൊട്ടായ്’എന്ന ബാക്‌ടീരിയ മനുഷ്യരില്‍ ബാധിച്ചതായി ആദ്യമായ് കണ്ടെത്തിയത് അമേരിക്കയിലാണ്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഈ അസുഖത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. മാനുകളുടെ രക്തം കുടിക്കുന്ന പ്രാണികളില്‍ നിന്നും മനുഷ്യനിലേയ്‌ക്ക് പകരുന്ന രോഗങ്ങളുടെ എണ്ണം ഇതോടെ അഞ്ചായി എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.
മാനുകള്‍ ക്രമാതീതമായി പെരുകുന്നത് തടയുകയും, പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്‌താല്‍ ഈ രോഗത്തെ നിയന്ത്രണാധീനമാക്കാം എന്നാണ്‌് കുരുതുന്നത്. പനി, തലവേദന, പേശീവേദന, മന്ദത എന്നിങ്ങനെ ‘ലൈം’ രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇതിനും ഉള്ളതെന്നതിനാല്‍ ‘ലൈമിന് കൊടുക്കുന്ന ആന്റീബയോട്ടിക്കുകളാണ് ഇതിന്റെ ചികിത്സയ്‌ക്കും ഉപയോഗിക്കുന്നത്. ‘ലൈം’ രോഗലക്ഷണങ്ങളുള്ള രോഗികളില്‍ രോഗ പരിശോധനയ്‌ക്കായി നടത്തുന്ന ടെസ്റ്റുകള്‍ ചിലപ്പോഴൊക്കെ നെഗറ്റീവ് ആയി വരാറുണ്ടെന്നതിന്റെ കാരണം ഈ രോഗത്തിന്റെ സൂചനയാണോ എന്നതിനെകുറിച്ച് ഗവേഷകര്‍ പഠനം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha