രക്ഷിതാക്കളുടെ ശ്രദ്ധയ്‌ക്ക്

പല രക്ഷിതാക്കളും നിസാരമായി കാണുന്നതാണ് കുഞ്ഞുങ്ങള്‍ക്കായുള്ള പ്രതിരോധ കുത്തിവയ്‌പുകള്‍. അപകടകാരികളായ രോഗങ്ങള്‍ വരാതിരിക്കാന്‍ കൃത്യ സമയത്തു തന്നെ കുത്തിവയ്‌പുകള്‍ എടുക്കേണ്ട കാര്യം മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം. ആറുമാസത്തോളം, അമ്മയില്‍ നിന്നു കിട്ടിയ പ്രതിരോധശക്തി കുട്ടിയിലുണ്ടാകും. പിന്നീടുള്ള പ്രതിരോധ കുത്തിവയ്‌പുകളാണ് ശ്രദ്ധിക്കേണ്ടത്. ജനനസമയത്തോ രണ്ടു ദിവസത്തിനുള്ളിലോ ക്ഷയ രോഗത്തിന്റെ പ്രതിരോധമെന്ന നിലയ്‌ക്കുള്ള ബി.സി.ജിയും പോളിയോ തുള്ളി മരുന്നും നല്‍കും. കുട്ടികള്‍ക്ക് നല്‍കേണ്ട പ്രധാന വാക്‌സിനുകളാണ് ബി.സി.ജി.(ക്ഷയരോഗത്തിനെതിരെ), ഡി.പി.റ്റി(ഡിഫ്‌റ്റീരിയ, വില്ലന്‍ചുമ, കുതിരസന്നി എന്നിവക്കെതിരെ), പോളിയോ വാക്‌സിന്‍( പോളിയോമൈലൈറ്റിസ് വരാതെ), മീസില്‍സ് വാക്‌സിന്‍(മണ്ണന്‍പനി വരാതെ), ഹിബ് വാക്‌സിന്‍( ന്യൂമോണിയ, മെനിഞ്ചൈറ്റിസ് വരാതെ), ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍( മഞ്ഞപ്പിത്തം തടയാന്‍), ചിക്കന്‍പോക്‌സ് വാക്‌സിന്‍, ടൈഫോയിഡ് വാക്‌സിന്‍ മുതലായവയാണ്.
പ്രതിരോധ കുത്തിവയ്‌പുകള്‍ എടുക്കാന്‍ താമസിച്ചു പോയകാരണത്താല്‍ എടുക്കാതിരിക്കരുത്, എത്രയും വേഗം ഡോക്‌ടറെ സമീപിച്ച് ബാക്കിയുള്ള ഡോസുകള്‍ വൈകാതെ എടുത്താല്‍ മതി. കടുത്ത പനിയോ, വലിയ അസ്വാസ്ഥ്യമോ ഉണ്ടെങ്കില്‍ അതുമാറിയതിനുശേഷം എടുക്കുക.
ശ്രദ്ധിക്കുക
1. ഒരു വയസ്സിനുള്ളില്‍ ബി.സി.ജി, പോളിയോ തുള്ളിമരുന്ന്, ഡി.പി.ടി ഹെപ്പറ്റൈറ്റിസ് ബി, മീസല്‍സ്, വൈറ്റമിന്‍ എ എന്നിവ നല്‍കണം.
2. ഡി.പി.ടി അഥവാ ട്രിപ്പിളും പോളിയോ തുള്ളി മരുന്നിന്റെ അടുത്ത ഡോസും ആറാഴ്‌ച കഴിഞ്ഞു നല്‍കണം. ഡിഫ്‌തീരിയ, വില്ലന്‍ചുമ, ടെറ്റനസ് എന്നീ മൂന്നു രോഗങ്ങളെ പ്രതിരോധിക്കാനാണ് ട്രിപ്പിള്‍ നല്‍കുന്നത്.
3. എം.എം.ആര്‍ ഒന്നര വയസ്സിനും രണ്ടു വയസ്സിനും ഇടയ്‌ക്ക് നല്‍കാം. മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നിവയ്‌ക്കെതിരെയുളള വാക്‌സിനാണിത്. ഹെപ്പറ്റൈറ്റിസ് ബിയും എം.എം ആര്‍. വാക്‌സിനുമൊക്കെ ഗവണ്‍മെന്റിന്റെ സാര്‍വത്രിക പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പുറമെ നിന്നു പണം കൊടുത്തു വാങ്ങണം.
https://www.facebook.com/Malayalivartha