അയണ്‍ അധികമായാല്‍ പ്രമേഹമുണ്ടാകും

മനുഷ്യശരീരത്തിന് അത്യാവശ്യമായ ധാതുക്കളില്‍ ഒന്നാണ് അയണ്‍. ശരീരത്തില്‍ രക്തമുണ്ടാകുന്നതിന് അയണ്‍ വളരെ അത്യാവശ്യമാണ്. അയണിന്റെ അഭാവം മൂലം വിളര്‍ച്ചയുണ്ടാകുന്നു. സ്‌ത്രീ ശരീരത്തില്‍ അയണ്‍ നല്ലൊരു പങ്കു വഹിക്കുന്നു. എന്നാല്‍ അയണിന്റെ അളവ് കൂടുതലായാല്‍ വളരെ പ്രശ്‌നങ്ങളുമുണ്ടാക്കും.
അയണ്‍ കൂടുതലായാല്‍ ലിവര്‍കാന്‍സറിന് കാരണമാകും. അയണ്‍ ലിവറിലാണ് കൂടുതല്‍ സംഭരിക്കുന്നത്. ഇത് സമ്മര്‍ദ്ദം കൂട്ടുകയും അങ്ങനെ കാന്‍സര്‍ ഉണ്ടാകുകയും ചെയ്യും.
ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാകും, ചര്‍മ്മത്തിന് നിറവ്യത്യാസമുണ്ടാകും അതായത് ഒരു ആഷ് നിറമാകും. കൂടാതെ പ്രമേഹത്തിനും കാരണമാകുന്നു.
പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, അല്‍ഷിമേഴ്‌സ്, പെരുമാറ്റവൈകല്യങ്ങള്‍ എന്നിവയും അയണിന്റെ അളവ് കൂടിയാല്‍ ഉണ്ടാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha