കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂര്‍ സ്വദേശിനി ജിസ്‌ന (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ 13 ദിവസമായി ചികിത്സയിലായിരുന്നു. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ജിസ്‌ന.
രോഗലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ പ്രകടമായിരുന്നില്ല. ുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പെരുവയല്‍ പഞ്ചായത്തിലെ കിണര്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha