പകലുറക്കം മരണത്തിനു കാരണമായേക്കാമെന്ന് പഠനം

പകലുറക്കം നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാമെന്ന് പഠനം. കാംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിത്. 16,000ത്തോളം ആളുകളെ 15 വര്‍ഷത്തോളം നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. 40നും 65നും ഇടയില്‍ പ്രായമുള്ളവരുടെ പകലുറക്കമാണ് കൂടുതല്‍ ഗുരതരമത്രേ. പകലുറക്കാരില്‍ പലരും നിരീക്ഷണ കാലത്തു തന്നെ മരണമടഞ്ഞു. ഇവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടുതലല്‍ മൂര്‍ച്ഛിക്കുന്നതായും കണ്ടെത്തി. അതോടൊപ്പം പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പകലുറക്കം കാരണമാകുന്നതായും നിരീക്ഷണത്തില്‍ ബോധ്യമായി. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപ്പിഡമിയോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha