പച്ചകുത്തുന്നവര്‍ ശ്രദ്ധിക്കുക: ടാറ്റു കാന്‍സര്‍ നല്‍കിയേക്കാം!

പച്ചകുത്തുന്നവര്‍ ശ്രദ്ധിക്കുക. ടാറ്റുവില്‍ ഉപയോഗിക്കുന്ന മഷി വിഷലിപ്തമാണെന്നും ശരീരത്തില്‍ കാന്‍സറുണ്ടാക്കുമെന്നും പഠനം. പച്ചകുത്തുന്ന മഷിയിലെ സൂക്ഷ്മകണങ്ങള്‍ രക്തത്തില്‍ ലയിച്ച് ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെതന്നെ ദോഷകരമായി ബാധിച്ചേക്കാമെന്നും പഠനത്തില്‍ പറയുന്നു. ബ്രാഡ്ഫോഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. ടാറ്റുവിനെക്കുറിച്ച് മുമ്പ് വന്ന പഠനത്തെ അനുകൂലിക്കുന്ന പഠനംതന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പച്ചകുത്തുന്ന മഷിയില്‍ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന രാസപദാര്‍ഥങ്ങളായ കൊബാള്‍ട്ടും മെര്‍കുറിയും അടങ്ങിയിരിക്കുന്നുവെന്ന് നേരത്തേ പഠനം പുറത്തുവിട്ടിരുന്നു.
തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്നും എന്നാല്‍, മഷി വിഷലിപ്തമാണെന്നതില്‍ സംശയമില്ളെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ തലവനും ബ്രാഡ്ഫോഡ് സര്‍വകലാശാലയിലെ ത്വക് ശാസ്ത്ര വിഭാഗത്തിന്‍െറ ഡയറക്ടറുമായ ഡെസ്മെണ്ട് ടോബിന്‍ പറഞ്ഞു.
ഇക്കാരണത്താല്‍തന്നെ ടാറ്റു വ്യവസായത്തിന് ചില നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരണമെന്ന് നേരത്തേതന്നെ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha