വേരിക്കോസ് വെയിനും ചികിത്സയും

നമ്മുടെ ശരീരത്തില്‍ രണ്ടു തരം രക്തകുഴലുകളുണ്ട്. ശുദ്ധ രക്തവാഹിനികളായ ധമനികളും അശുദ്ധവാഹിനികളായ സിരകളും. കാലിലെ സിരകള്‍ വല്ലാതെ തടിച്ചു വീര്‍ത്തു വരുന്ന അസുഖമാണ് വേരിക്കോസ് വെയിന്‍. തടിച്ചു വീര്‍ത്ത ഞരമ്പുകളില്‍ അശുദ്ധ രക്തം കെട്ടികിടന്ന് ക്രമേണ കണങ്കാലുകളില്‍ ചൊറിച്ചില്‍, കഴപ്പ്, വിട്ടുമാറാത്ത വ്രണങ്ങള്‍, കാലിനു നിറവ്യത്യാസം, നീര്‍ക്കെട്ട്, രക്തപ്രവാഹം എന്നിവയ്‌ക്കു കാരണമാകുന്നു.
മുന്‍കാലങ്ങളില്‍ കുഴപ്പക്കാരായ രക്തകുഴലുകള്‍ പല ലെവലുകളില്‍ കട്ടു ചെയ്യുകയും ഉരിഞ്ഞുകളയുകയും ചെയ്യുന്ന ശസ്‌ത്രക്രീയയാണ് ചെയ്‌തിരുന്നത്. എന്നാലിപ്പോള്‍ വെയിനുകള്‍ക്കുള്ളില്‍ കടത്തുന്ന ചെറുട്യൂബിന്റെ സഹായത്താല്‍ വെയിനുകളെ ചുരുക്കി കളയുന്ന ചികിത്സാ രീതിയ്‌ക്കാണ് പ്രചാരം. ഈ ചികിത്സയ്‌ക്ക് ആശുപത്രിയില്‍ കിടക്കണമെന്നില്ല. അടുത്ത ദിവസം മുതല്‍ ജോലിക്ക് പോകാം.
https://www.facebook.com/Malayalivartha