നാവില്‍ കൊതിയൂറി മാമ്പഴോത്സവം

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഹോര്‍ട്ടികോര്‍പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്നിലെ സൂര്യകാന്തി മൈതാനത്ത് നടക്കുന്ന അഞ്ചാമത് ദേശീയ തേന്‍ മാമ്പഴോത്സവം വന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമാകുന്നു. ഓര്‍ക്കാപ്പുറത്തു വന്ന ശക്തമായ വേനല്‍മഴ കാരണം ആലസ്യത്തിലായിരുന്ന മാമ്പഴോത്സവം വീണ്ടും സജീവമാകുകയാണ്. മാമ്പഴ മേള മേയ് 14 വരെ നീട്ടി.
ഗൃഹാതുരത്വമുണര്‍ത്തുന്ന നമ്മുടെ നാട്ടുമാങ്ങ മുതല്‍ അത്യപൂര്‍വങ്ങളായ 120ല്‍ പരം മാമ്പഴ ഇനങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. തേന്‍വരിക്ക, ചക്കരക്കട്ടി, അല്‍ഫോണ്‍സ, വെള്ളം കൊല്ലി, മൈലാപ്പൂ, ബങ്കനപ്പള്ളി, ഫിറങ്കി ലഡു, കലപ്പാടി, നങ്കിലേരി, തുടങ്ങി വിവിധ ഇനത്തില്‍പ്പെട്ട മാമ്പഴങ്ങളുടെ രുചി ഭേദങ്ങള്‍ ഈ മാമ്പഴോത്സവത്തില്‍ അടുത്തറിയാം.
മഹാരാജാ പസന്ത്, ഹിമാപസന്ത്, രാസിപസന്ത്, ഗുല്‍മര്‍ ഗോവ, കോശ്ശേരി, കെട്ടകായ് എന്നീ വലിപ്പം കൂടിയ ഇനങ്ങളും ആപ്പിളിന്റെ ആകൃതിയിലുള്ള റുമാനി, കണ്ണൂരില്‍ നിന്നുള്ള ഇരിങ്ങല്‍ മാങ്ങ എന്നീ ഇനങ്ങളും കാഴ്‌ചക്കാരെ ആകര്‍ഷിക്കുന്നു. ഇതുകൂടാതെ പാലക്കാടു നിന്നുള്ള കര്‍ഷകരുടെ വ്യത്യസ്‌തമായ വിവിധ ഇനം മാമ്പഴങ്ങളും പ്രദര്‍ശനത്തിലുണ്ട്.
വിവിധ തരത്തിലുള്ള തേനിന്റേയും തേന്‍ ഉത്‌പന്നങ്ങളുടേയും പ്രദര്‍ശനവും കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്.
കേരളം, തമിഴ്‌നാട്, ആന്ധ്രാ എന്നിവിടങ്ങളിലെ വിവിധ കര്‍ഷക കൂട്ടായ്‌മകളുടെ സ്റ്റാളുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നും വിഷമില്ലാത്ത ഗുണമേന്മയുള്ള മാമ്പഴവും തേനും വാങ്ങാനുള്ള അവസരവുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha