ചൂര മീനിന്റെ ആ കറുത്ത ഭാഗം നിങ്ങൾ കഴിക്കാറുണ്ടോ..? അറിയാം ഗുണദോഷങ്ങൾ

ഈ കറുത്ത ഭാഗത്തെ രക്തപേശികൾ അഥവാ ബ്ലഡ് ലൈന്‍ എന്നാണ് പറയുന്നത്. ഇത് മീനിന്റെ നട്ടെല്ലിന് സമാന്തരമായി കാണപ്പെടുന്ന ഒരു പ്രത്യേകതരം പേശി കലയാണ്. നമ്മൾ സാധാരണയായി കഴിക്കുന്ന വെളുത്ത നിറമുള്ള പേശികളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ് ഇത്.
ഈ രക്തപേശികളിൽ 'മയോഗ്ലോബിൻ' എന്ന പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പ്രോട്ടീനാണ് പേശികൾക്ക് ഇരുണ്ട കറുപ്പ് നിറം നൽകുന്നത്. മയോഗ്ലോബിൻ ഓക്സിജൻ സംഭരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് ഈ ഭാഗത്തിന് ഇത്ര കടുത്ത നിറം വരുന്നത്.
ചൂര വളരെ വേഗത്തിൽ നീന്തുന്ന ഒരു മത്സ്യമാണ്. മണിക്കൂറിൽ 40 മൈലിലധികം വേഗതയിൽ ഇതിന് സഞ്ചരിക്കാൻ കഴിയും. മാത്രമല്ല, ദീർഘദൂരം നിർത്താതെ യാത്ര ചെയ്യാനും ഇവയ്ക്ക് കഴിയും. ഇതിനെല്ലാം ആവശ്യമായ ഊർജ്ജം നൽകുന്നത് ഈ കറുത്ത രക്തപേശികളാണ്.
ഈ പേശികൾക്ക് കൂടുതൽ ഓക്സിജൻ സംഭരിക്കാനും അത് ഉപയോഗിച്ച് കൂടുതൽ നേരം ഊർജ്ജം ഉത്പാദിപ്പിക്കാനും കഴിയും. അതുകൊണ്ട് തന്നെ ചൂരയ്ക്ക് ക്ഷീണിക്കാതെ ദൂരയാത്രകൾ ചെയ്യാൻ സാധിക്കുന്നു. മറ്റ് മീനുകൾക്കൊന്നും ഇത്രയും വലിയ രക്തപേശി സംവിധാനം സാധാരണയായി ഉണ്ടാകാറില്ല.
ചൂരയുടെ കറുത്ത ഭാഗം കഴിക്കാൻ സുരക്ഷിതമാണ്. ഇത് ഒരു മാലിന്യമല്ല, മറിച്ച് പോഷകങ്ങളുള്ള ഒരു പേശി മാത്രമാണ്.
എന്നാൽ ഇതിന് സാധാരണ മീൻ ഇറച്ചിയുടെ രുചി ആയിരിക്കില്ല. ഇതിന് ശക്തമായ, അല്പം കയ്പ്പുള്ള, ഇരുമ്പിന്റെ രുചിയുള്ള ഒരു ഫ്ലേവർ ഉണ്ടാകും. മയോഗ്ലോബിൻ ഈ ഭാഗത്തിന് ഇരുണ്ട നിറം നൽകുന്നത് പോലെ തന്നെ ശക്തമായ രുചിയും നൽകുന്നുണ്ട്. അതുകൊണ്ടാണ് പല ഷെഫുമാരും റെസ്റ്റോറന്റുകളിലും ഈ ഭാഗം മുറിച്ച് ഒഴിവാക്കുന്നത്.
എന്നാല്‍ ഈ ഭാഗം മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില വിഭവങ്ങളും ഉണ്ട്. ഇറ്റലി, സ്പെയില്‍, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ ലഭിക്കുന്ന 'ഗാറം' എന്ന ഫിഷ് സോസ് അത്തരത്തിലുള്ള ഒന്നാണ്.
https://www.facebook.com/Malayalivartha