Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

തടി കൂടുതലാണോ ? ശരീരഭാരം കുറയാൻ രാവിലെ ഈ 6 കാര്യങ്ങൾ ചെയ്തുനോക്കൂ ...

03 OCTOBER 2025 05:05 PM IST
മലയാളി വാര്‍ത്ത

ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ നല്ല ആഹാരശീലങ്ങൾക്കു കഴിയും. ഇന്ന് ശരീരഭാരം കുറയ്ക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ലക്ഷ്യം. എന്നാൽ പെട്ടെന്നങ്ങനെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ആരോഗ്യപരമല്ലാത്ത ഡയറ്റ് പിന്തുടരുന്നതിലൂടെ ഒരുപക്ഷേ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ കഴിഞ്ഞേക്കാം.

എന്നാൽ അത് ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. മാത്രമല്ല ശാശ്വതമായ പരിഹാരവുമല്ല അത്. പടിപടിയായി ശരീരഭാരം കുറയ്ക്കാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും.
ധാരാളമായി വെള്ളം കുടിക്കേണ്ടത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യം നിലനിർത്താനും സഹായിക്കും. ശീതളപാനീയങ്ങൾ

കുടിക്കുന്നതിനു പകരം വെള്ളം കുടിക്കുക. ബുദ്ധിമുട്ടാണെങ്കിൽ നാരങ്ങാ നീരോ, നാരങ്ങ ചെറുകഷ്ണങ്ങളാക്കിയതോ ചേർക്കുക.
∙കൊഴുപ്പ് കൂടിയതും മധുരം ഉള്ളതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കുക. ∙തവിട് അടങ്ങിയ ധാന്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക.
∙നാരുകൾ കൂടുതൽ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താവുന്നതാണ്.

രാവിലെ എഴുന്നേറ്റാൽ ഉടനെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഇത് ദഹനത്തെയും ശരീരത്തിന്റെ മെറ്റബോളിസത്തെയും ത്വരിതപ്പെടുത്തും. എഴുന്നേറ്റ ഉടനെ ഒരു 500 മില്ലി വെള്ളം കുടിക്കുന്നത് ഉപാപചയ നിരക്ക് 24 മുതൽ 30 ശതമാനം വരെ താൽക്കാലികമായി വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇത് കാലറിയെ വേഗത്തിൽ കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാവിലെ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

രാവിലെ എഴുന്നേറ്റതിനു ശേഷ ഒരു 10 - 15 മിനിറ്റു നേരം ലഘുവായ വ്യായാമങ്ങൾ ചെയ്യാം. സ്ട്രെച്ചിംഗ്, യോഗ, വേഗത്തിലുള്ള നടത്തം എന്നിവ ഊർജ്ജം വർധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാവിലെയുള്ള വ്യായാമങ്ങൾ ഉപാപചയം അഥവാ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ദിവസം മുഴുവൻ ഊർജ്ജത്തോടെ ഇരിക്കുവാൻ ഇത് സഹായിക്കുന്നു.

പ്രാതൽ പ്രോട്ടീൻ സമ്പുഷ്ടമായിരിക്കണം. മുട്ട, നട്സോടു കൂടിയ ഓട്സ്, നേന്ത്രപ്പഴം എന്ന് തുടങ്ങി പോഷകസമ്പുഷ്ടമായിരിക്കണം പ്രഭാതഭക്ഷണം. പ്രോട്ടീൻ സമ്പുഷ്ടമായ പ്രാതൽ കഴിച്ചാൽ വയറു നിറഞ്ഞിരിക്കുന്ന തോന്നൽ ഉണ്ടായിരിക്കും. പ്രോട്ടീൻ പേശീബലത്തിന് സഹായിക്കുന്നതിന് ഒപ്പം അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യുന്നു.

പ്രാതലിന് മധുരമുള്ള ഭക്ഷണങ്ങളായി പേസ്ട്രീ, പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഉയർന്ന പഞ്ചസാര അടങ്ങിയ പ്രഭാതഭക്ഷണം ഇൻസുലിൻ വർധിപ്പിക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കുറഞ്ഞ പഞ്ചസാരയും ഉയർന്ന നാരുകളുമടങ്ങിയ പ്രഭാതഭക്ഷണം വിശപ്പ് നിയന്ത്രിക്കുകയും ഊർജ്ജം നിലനിർത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവോക്കാഡോ, നട്സുകൾ, വിത്തുകൾ എന്നിവ ഇത്തരത്തിൽ പ്രാതലിൽ ഉൾപ്പെടുത്താവുന്നതാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരതയുള്ളതാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ പ്രാതൽ രാവിലെ കഴിക്കുന്നത് പിന്നീട് ലഘുഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. ഉറക്കത്തിന്റെ സമയ വ്യത്യാസം അമിതവണ്ണത്തിന് കാരണമാകുന്നു. കൃത്യസമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് ഉണരുകയും ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഗുണം പ്രദാനം ചെയ്യുന്നു.

ഉപയോഗം കുറയ്ക്കേണ്ട ആഹാരങ്ങൾ

∙മുട്ടയുടെ മഞ്ഞക്കരു

∙ലിവർ, ബ്രെയിൻ തുടങ്ങിയ ഓർഗൻ മീറ്റ്സ്

∙റെഡ്മീറ്റ് (ആട്ടിറച്ചി, മാട്ടിറച്ചി, പന്നിയിറച്ചി)

∙തോടുള്ള മത്സ്യങ്ങളായ ചെമ്മീൻ, കൊഞ്ച്, ഞണ്ട്, കക്കായിറച്ചി

∙ക്രീം, ചീസ്, ഡാൽഡ, പാംഓയിൽ, വെണ്ണ, നെയ്യ്

∙പാൽ ചേർന്ന മധുര പദാർഥങ്ങൾ (ഐസ്ക്രീം, ചോക്ലേറ്റ്)

∙എണ്ണയിൽ വറുത്ത ആഹാര സാധനങ്ങൾ (പൂരി, വട, പായ്ക്കറ്റിൽ വരുന്ന ചിപ്സ്, പക്കാവട തുടങ്ങിയവ.)

∙അണ്ടിപ്പരിപ്പുകൾ, നിലക്കടല, ബദാം, പിസ്ത, ഈന്തപ്പഴം, ഉണക്കമുന്തിരി. ഇവ ശരീരത്തിന് നല്ലതാണെങ്കിലും അമിതമായാൽ അപകടമാണ്

ബേക്കറി പലഹാരങ്ങൾ (കേക്ക്, പഫ്സ്, ഹൽവ, പേസ്റ്ററി, തേൻ, ജാം)

പൊറോട്ട, സാധാരണ ബ്രഡ്, റസ്ക് പോലുള്ള മൈദ വിഭവങ്ങൾ

∙ചോറ് മറ്റു ധാന്യങ്ങൾ ..ചോറ് നമ്മുടെ പ്രധാന ഭക്ഷണമാണ് . എങ്കിലും അളവ് കുറച്ചു കൂടുതൽ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക


∙വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, തവിടെണ്ണ നിയന്ത്രിച്ച് ഉപയോഗിക്കാം.


∙മീൻ കറിയായി ഉപയോഗിക്കുക. വറുത്തത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം


∙കിഴങ്ങു വർഗങ്ങൾ നിയന്ത്രിക്കുക (ഉരുളക്കിഴങ്ങ്, കാരറ്റ്, ചേന, ചേമ്പ്, ബീറ്റ്റൂട്ട്, കപ്പ)
ഈ കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ തന്നെ ശരീരഭാരം കുറഞ്ഞു തുടങ്ങും. നല്ല ഉറക്കം വ്യായാമം എന്നിവ കൂടി ശീലമാക്കിയാൽ ആരോഗ്യം മെച്ചപ്പെടും, അമിതവണ്ണം കുറയും, ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (1 hour ago)

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (1 hour ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (1 hour ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (1 hour ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (2 hours ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (2 hours ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (2 hours ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (3 hours ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (4 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (5 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (5 hours ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (5 hours ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (5 hours ago)

മണ്ഡലകാലം; കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ  (5 hours ago)

ജൂഡ് ആൻ്റെണി ജോസഫ് - വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം , ചിത്രീകരണം ആരംഭിച്ചു.  (5 hours ago)

Malayali Vartha Recommends