ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാരുടെ വാക്കേറ്റം, സംഭവിച്ചതോ?

ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടതിനെത്തുടര്‍ന്നാണ് പ്രസവശസ്ത്രക്രിയയ്ക്കായി സ്ത്രീയെ ലേബര്‍റൂമില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കിടയിലായിരുന്നു ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഇതിനിടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗൈനക്കോളജിയിലെ സീനിയര്‍ ഡോക്ടര്‍ അശോക് നാനിവാളും അനസ്തീസിയ നല്‍കാനെത്തിയ ഡോക്ടര്‍ മധുര ലാല്‍ തക്കും തമ്മിലാണ് അടിയുണ്ടായത് ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിക്കുന്നതിനു മുന്‍പ് അമ്മ ആഹാരം കഴിച്ചിരുന്നോ എന്ന ഡോ.ടാക്കിന്റെ ചോദ്യമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നു പറയപ്പെടുന്നു. അടിയന്തിര പ്രസവശസ്ത്രക്രിയയ്ക്കിടെ ലേബര്‍റൂമില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റം.
ലേബര്‍ റൂമില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ സംഭവത്തിന്റെ വിഡിയോ റെക്കോഡ് ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. രാജസ്ഥാനിലെ ജോധ്പൂരില്‍ ഉമൈദ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ഡോക്ടര്‍മാര്‍ തമ്മില്‍ നടന്ന പ്രശ്‌നം പരിഹരിക്കാന്‍ ലേബര്‍റൂമില്‍ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടറും നഴ്‌സും ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. സംഭവത്തെത്തുടര്‍ന്ന് രണ്ടു ഡോക്ടര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം, വഴക്കിനെ തുടര്‍ന്നു മാത്രമാണു കുട്ടി മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ടന്റ് രഞ്ജന ദേശായി പറഞ്ഞു. ശ്വാസം ലഭിക്കാതിരുന്നതാണു മരണ കാരണമെന്നും സൂപ്രണ്ടന്റ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha