രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിലെടുക്കും. ഹർജിയിൽ തീർപ്പാകുന്നത് വരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ടായിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസിന്റെ പ്രത്യേക സംഘമാണ് ആദ്യ കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. അന്വേഷണം ഏകോപിപ്പിക്കാനായി രണ്ട് കേസുകളും ഇനി ഒരു ഏജൻസിയാകും അന്വേഷണം നടത്തുക. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ (എഐജി) ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് രണ്ടാമത്തെ കേസ് കൈകാര്യം ചെയ്യുന്നത്.
ആദ്യ കേസിലും എഐജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. രാഹുൽ ബലാത്സംഗം ചെയ്‌തുവെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമുള്ള യുവതിയുടെ പരാതിയിലാണ് ആദ്യകേസ്. പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ടായിരുന്നു,
അതേസമയം ജനുവരി ആദ്യവാരമായിരിക്കും രണ്ടാമത്തെ കേസ് പരിഗണിക്കുക.
"
https://www.facebook.com/Malayalivartha


























