സി.എൻ.ജിക്കും പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും മൂന്നു രൂപ വരെ കുറയും....

രാജ്യമൊട്ടാകെ പ്രകൃതിവാതക ഉപഭോഗം വർദ്ധിപ്പിക്കാനായി ലക്ഷ്യമിട്ട് ഏകീകൃത ട്രാൻസ്‌പോർട്ടേഷൻ താരിഫിന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് അംഗീകാരം നൽകി . ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരു താരിഫ് ഘടന 2026 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
സി.എൻ.ജിക്കും പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും (പി.എൻ.ജി) മൂന്നു രൂപ വരെ കുറയും. സി.എൻ.ജി വില കിലോഗ്രാമിന് 1.25 മുതൽ 2.50 രൂപ വരെയും, പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിന്റെ (പി.എൻ.ജി) വില ഒരു സ്റ്റാൻഡേഡ് ക്യുബിക് മീറ്ററിന് 0.90 മുതൽ 1.80 രൂപ വരെയുമാണ് കുറയുന്നത്.
"
https://www.facebook.com/Malayalivartha



























