യോഗയിലൂടെ നേടാം രോഗമുക്തി

രോഗങ്ങള്‍ എന്നും വിട്ടുമാറാതെ മനുഷ്യനോടൊപ്പം തന്നെയുണ്ട്. മനസ്സും ശരീരവും സുസ്ഥിതി പ്രാപിക്കുകയാണ് രോഗപ്രതിരോധത്തിനും നിവാരണത്തിനും വേണ്ടത്. ഇവിടെയാണ് യോഗയുടെ പ്രസക്തിയെ കുറിച്ച് നാം മനസിലാക്കേണ്ടത്. യോഗയിലൂടെ പല രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ നമുക്ക് സാധിക്കും. വെറുതേ യോഗ ചെയ്യുകയല്ല വേണ്ടത്. രോഗങ്ങള്‍ക്കനുസരിച്ച് യോഗ ചെയ്യണം. എന്നാല്‍ മാത്രമേ രോഗത്തില്‍ നിന്ന് മുക്തിയുണ്ടാവുകയുളളു. പൊതുവെയുളള യോഗാഭ്യാസ മുറകള്‍ എല്ലാ രോഗങ്ങള്‍ക്കും ശരിയാകില്ല. അത് അപകടമുണ്ടാക്കും. ശാസ്ത്രീയമായി യോഗ പരിശീലിപ്പിക്കുന്നയാളെ വ്യക്തിയുടെ അസുഖങ്ങളെക്കുറിച്ച് അറിയിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ചെറുപ്പക്കാര്‍ ചെയ്യുന്ന എല്ല യോഗമുറകളും പ്രായമായവര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല.
* തളര്‍വാതം, അന്ധത, രക്തസമ്മര്‍ദം, തലവേദന, പെപ്പറ്റിക് അള്‍സര്‍, തളര്‍ച്ച, പേശികള്‍ കോച്ചിവലിക്കുന്ന തരത്തിലുള്ള അസ്വാസ്ഥ്യം , ദഹനക്കുറവ്, മറവി, വയറിളക്കം തുടങ്ങിയ മനോജന്യരോഗങ്ങള്‍ക്ക് ധ്യാനവും യോഗനിദ്രയുമാണ് പൊതുവായി നിര്‍ദേശിക്കുന്നത്. രാവിലെയും വൈകിട്ടും 20 മിനിറ്റുവീതം ചെയ്താല്‍ രോഗശാന്തിയുണ്ടാകും.
* ആസ്തമയ്ക്ക് അനുകൂലമായ സാഹചര്യം ഈര്‍പ്പമുളള കാലാവസ്ഥയാണ്. ഈ സമയത്ത് പൊതുവായ യോഗമുറകള്‍ക്കൊപ്പം പ്രാണായാമവും കൃത്യമായി ചെയ്താല്‍ ആസ്തത്മയില്‍ നിന്ന് മോചനം നേടാം. ദിവസവും 15 മനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ ചെയ്യാം.
* ഒരേ ഇരിപ്പില്‍ ഏറെനേരം ഇരുന്ന് ജോലിചെയ്യുന്നവരില്‍ കണ്ടുവരുന്ന രോഗമാണ് സ്‌പോണ്ടിലൈറ്റിസും പുറംവേദനയും. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവരാണ് ഈ രോഗാവസ്ഥ ഏറെ നേരിടുന്നത്. പ്രാണായാമം, യോഗനിദ്ര, ധ്യാനം എന്നിവ പൊതുവായി പറയാമെങ്കിലും ഈ രോഗങ്ങള്‍ക്ക് യോഗ തെറാപ്പിസ്റ്റ് പ്രത്യേകം നിര്‍ദേശിക്കുന്ന ആസനങ്ങള്‍ മാത്രമേ പരിശീലിക്കാവു.
* പ്രമേഹരോഗികള്‍ക്ക് ധനുരാസനം, ഭുജംഗാസനം, വക്രാസനം, അര്‍ധമത്സ്യേന്ദ്രാസനം, ഭസ്ത്രിക പ്രാണായാമം, ധ്യാനം, യോഗനിദ്ര തുടങ്ങിയ അടിസ്ഥാന യോഗാസനമുറകളെല്ലാം ചെയ്യാവുന്നതാണ്. എന്നാല്‍ പ്രമേഹത്തിനൊപ്പം രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ യോഗ പരിശീലകന്റെ പ്രത്യേക നിര്‍ദേശപ്രകാരമേ രിശീലനം തുടങ്ങാവൂ. യോഗാസനമുറകള്‍ മുടങ്ങാതെ ചെയ്യുകയാണ് പ്രമേഹത്തെ വരുതിയിലാക്കാനുള്ള മാര്‍ഗം.
* മാറിയ ജീവിതശൈലിയില്‍ ഭക്ഷണരീതിയും വ്യായാമക്കുറവും പൊണ്ണത്തടിയന്മാരുടെ സംഖ്യ കേരളത്തില്‍ കൂടാന്‍ കാരണമാകുന്നു. സൂര്യനമസ്‌കാരമാണ് അമിതവണ്ണമുള്ളവര്‍ക്ക് യോജിച്ച യോഗാസനമുറ. എന്നാല്‍ രക്തസമ്മര്‍ദം, പുറംവേദന, ഹൃദയസംബന്ധമായ അസുഖം തുടങ്ങിയവയുള്ളവര്‍ ഇതു ചെയ്യാന്‍ പാടില്ല.
* വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് ഏകാഗ്രതക്കുറവ്. യോഗാസനം ഇതിനൊരു പരിഹാരമായി നിര്‍ദേശിക്കാറുണ്ട്. യോഗനിദ്ര പോലുള്ള ലളിതവും കുട്ടികള്‍ക്ക് സ്വയം പരിശീലിക്കാവുന്നതുമായ യോഗമുറകള്‍ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കും.
* ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി തുടങ്ങിയ കാഴ്ച വൈകല്യങ്ങള്‍ വരാതിരിക്കാന്‍ നേത്രയോഗ പരിശീലിക്കുന്നത് നല്ലതാണ്. കൂടാതെ, നേത്രയോഗ കണ്ണുകളുടെ സൗന്ദര്യവും വര്‍ധിപ്പിക്കും
https://www.facebook.com/Malayalivartha