രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു... നാലു പേര്‍ക്ക് പരിക്ക്

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. പോളിഷ് സൈനികരാണ് കൊല്ലപ്പെട്ടത്. നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച ദക്ഷിണ പോളണ്ടിലെ കുസ്നിയ റസിബോസ്‌കയിലെ വനപ്രദേശത്തിന് സമീപമായിരുന്നു സംഭവം.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബുകള്‍ വനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. പോളണ്ടില്‍ നിന്നും രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബുകള്‍ ഇപ്പോഴും കണ്ടെടുക്കാറുണ്ട്.
https://www.facebook.com/Malayalivartha