ഈ ശ്വാസകോശത്തിന്റെ ദൃശ്യങ്ങള്‍ പുകവലിക്കാര്‍ കാണണം!

ചൈനയിലെ ജിയാങ്സുവിനെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, മുപ്പതുവര്‍ഷത്തോളം പുകവലിക്ക് അടിമയായി അടുത്തിടെ മരിച്ചയാളുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവിട്ടു. ചൈനീസ് സമൂഹമാധ്യമങ്ങളില്‍ 25 മില്യണ്‍ പ്രാവശ്യമാണ് ഈ വിഡിയോ കണ്ടത്.
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 52-ാം വയസില്‍ മരിച്ച ഇയാള്‍ സ്ഥിരമായി ദിവസവും ഒരു പായ്ക്കറ്റ് സിഗരറ്റ് ഉപയോഗിക്കുമായിരുന്നു.വര്‍ഷങ്ങളായുള്ള പുകയില ഉപയോഗം കൊണ്ടു കറുത്തു കരിക്കട്ട പോലെയായ ശ്വാസകോശം സര്‍ജന്മാര്‍ പരിശോധിക്കുന്നതാണു വിഡിയോയില്‍ ഉള്ളത്. ചാര്‍ക്കോള്‍ നിറത്തിലായിരുന്നു ശ്വാസകോശം. സാധാരണ പിങ്ക് നിറമാണ് ഉണ്ടാകാറുള്ളത്. ഇയാള്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശ്വാസകോശം പരിശോധിച്ചത്. ശ്വാസകോശത്തിലെ അണുബാധ നിമിത്തം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഇയാള്‍ക്ക്.
ചൈനത്തില്‍ ഇതു പോലെ ശ്വാസകോശമുള്ള നിരവധി ആളുകള്‍ ഉണ്ടായിരിക്കുമെന്നും വിഡിയോയില്‍ പറയുന്നു. ഇത്തരം ആളുകള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായാല്‍ പോലും അതു സ്വീകരിക്കേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എട്ടു മില്യണ്‍ ആളുകളാണ് പുകയില ഉപയോഗം മൂലം മരിക്കുന്നത്.
https://www.facebook.com/Malayalivartha