92-ാ മത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കം ; ഓസ്‌കറിന്റെ വേദി ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോ; 11 നാമനിര്‍ദ്ദേശങ്ങളുമായി ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത ജോക്കര്‍ മുന്നിൽ

പുരസ്‌കാര പട്ടികയില്‍ 11 നാമനിര്‍ദ്ദേശങ്ങളുമായി ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത ജോക്കറാണ് ഒന്നാമത്. മികച്ച നടന്‍, മികച്ച സിനിമ, മികച്ച സംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ജോക്കര്‍ മാറ്റുരയ്ക്കുന്നു. കെന്റ്വിന്‍ ടാരന്റിണോ സംവിധാനം ചെയ്ത വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡികാപ്രിയോയും മികച്ച നടനുള്ള പുരസ്‌കാരത്തിന് മത്സരിക്കുന്നു. 2015 ല്‍ റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഡികാപ്രിയോ സ്വന്തമാക്കിയിരുന്നു. വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ ഹോളിവുഡും, 1917 ഉം 10 നാമനിര്‍ദ്ദേശങ്ങള്‍ വീതം നേടി.
ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെല്‍വെഗറും മാരേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌കാര്‍ലറ്റ് ജൊഹാണ്‍സനും മികച്ച നടിയക്കുള്ള മത്സരത്തിനായി മാറ്റുരയ്ക്കുന്നു. ജൂഡിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 77-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയത് റീനി സെല്‍വെഗറായിരുന്നു. മികച്ച സഹനടനുള്ള പുരസ്‌കാര പട്ടികയില്‍ ടോം ഹാങ്ക്‌സും ബ്രാഡ് പിറ്റും ഇടം നേടിയിട്ടുണ്ട്.
ജോക്കറിലെ അഭിനയത്തിന് വാക്കീന്‍ ഫീനിക്‌സ് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. നാല് തവണ ഓസ്‌കര്‍ നാമനിര്‍ദ്ദേശം നേടിയ ഫീനിക്‌സ് ഇത്തവണ പുരസ്‌കാരം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരവും നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ഇത്തവണ ഓസ്‌കറില്‍ മാറ്റുരയ്ക്കുന്നു. മികച്ച ചിത്രത്തിനും മികച്ച വിദേശഭാഷാ ചിത്രത്തിനുമുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ പാരസെറ്റ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ ഒരു വിദേശഭാഷാ ചിത്രം മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നേടിയിട്ടില്ല. പാരസൈറ്റിലൂടെ ചരിത്രം തിരുത്തി കുറിയ്ക്കുമോ എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.
നോമിനേഷന്‍ ലഭിച്ച സിനിമകളും അഭിനേതാക്കളും
മികച്ച സിനിമ
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
ദ ഐറിഷ് മാന്‍
പാരസൈറ്റ്
1917
മാരേജ് സ്റ്റോറി
ജോജോ റാബിറ്റ്
ജോക്കര്‍
ലിറ്റില്‍ വിമണ്‍
ഫോര്‍ഡ് വേഴ്സസ് ഫെരാരി
മികച്ച നടി
റിനീ സെല്‍വെഗര്‍- ജൂഡി
ചാര്‍ലിസ് തെരോണ്‍- ബോംബ് ഷെല്‍
സ്‌കാര്‍ലറ്റ് ജൊഹാണ്‍സണ്‍- മാരേജ് സ്റ്റോറി
സവോറെസ് റൊനാന്‍- ലിറ്റില്‍ വിമണ്‍
സിന്‍തിയ എരിവോ- ഹാരിയറ്റ്
മികച്ച നടന്‍
വാക്കീന്‍ ഫീനിക്സ്- ജോക്കര്‍
ആദം ഡ്രൈവര്‍- മാരേജ് സ്റ്റോറി
ലിയാനാന്‍ഡോ ഡികാപ്രിയോ- വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
അന്റോണിയോ ബന്റേറാസ്- പെയിന്‍ ആന്റ് ഗ്ലോറി
ജൊനാഥന്‍ പൈറസ്- ദ ടു പോപ്പ്സ്
മികച്ച സംവിധായകന്‍
മാര്‍ട്ടിന്‍ സ്‌കോര്‍സീസ്- ദ ഐറിഷ് മെന്‍
കെന്റ്വിന്‍ ടാരന്റിണോ- വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
ബൂന്‍ ജുന്‍ ഹോ- പാരസൈറ്റ്
സാം മെന്‍ഡിസ്- 1917
ടോഡ് ഫിലിപ്പ്- ജോക്കര്‍
https://www.facebook.com/Malayalivartha























