Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

വ്യാപാര ഡീലില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും യുകെയും: ട്രംപിന് യൂറോപ്പില്‍ നിന്ന് തിരിച്ചടി

23 FEBRUARY 2026 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

പകര തീരുവ റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് യൂറോപ്പില്‍ നിന്ന് തിരിച്ചടി. യുഎസുമായി ധാരണയിലെത്തിയ വ്യാപാര ഡീലില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും യുകെയും . ട്രംപ് വിവിധ രാജ്യങ്ങളുമായി ധാരണയിലെത്തിയ വ്യാപാര ഉടമ്പടികളും സുപ്രീം കോടതി വിധിയോടെ തുലാസിലായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ യുഎസ് വ്യാപാര ചര്‍ച്ചയിലെ തുടര്‍ നടപടികള്‍ കോടതി വിധി കൂടുതല്‍ പഠിച്ച ശേഷം മതിയെന്ന നിലപാടിലാണ്. ഇതിനിടയിലാണ് യൂറോപ്യന്‍ യൂണിയനും യുകെയും സമാനമായ നീക്കം നടത്തുന്നത്.

എല്ലാ രാജ്യങ്ങള്‍ക്കും 15 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് യൂറോപ്യന്‍ രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നത്. നേരത്തെയുള്ള ധാരണ അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും 15 ശതമാനം നികുതിയാണ് നല്‍കേണ്ടത്. കൂടാതെ ചില ഉല്‍പന്നങ്ങള്‍ക്ക് തീരുവ രഹിത കയറ്റുമതിയും ഉറപ്പാക്കിയിരുന്നു. പുതിയ തീരുവ എല്ലാ ഉല്‍പന്നങ്ങള്‍ക്കും ബാധകമാകുമോയെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആശങ്ക. കൂടാതെ എല്ലാ രാജ്യങ്ങള്‍ക്കും ഒരേ തീരുവ ചുമത്തിയാല്‍ യുഎസുമായുള്ള വ്യാപാരത്തില്‍ തങ്ങള്‍ക്കുള്ള മേല്‍ക്കൈ നഷ്ടമാകുമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ കരുതുന്നു.

ട്രംപിന്റെ പുതിയ തീരുവയില്‍ കൂടുതല്‍ സുതാര്യത വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനോടകം ധാരണയിലെത്തിയ വ്യാപാര കരാറിനെ പുതിയ തീരുവ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കാനും ഇവര്‍ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിന്റെ ഭാഗത്തു നിന്നുണ്ടായത് താരിഫ് അരാജകത്വമാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ രാജ്യാന്തര വാണിജ്യ കമ്മിറ്റിയുടെ അധ്യക്ഷന്‍ ബെര്‍ണാഡ് ലാങ്കേ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. കുറേ ചോദ്യങ്ങളും ആശയക്കുഴപ്പവും മാത്രമാണ് ബാക്കിയാകുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു. വ്യാപാര കരാര്‍ നിലനില്‍ക്കുമ്പോള്‍ പുതിയ തീരുവ ചുമത്തുന്നത് നിയമപരമായി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. ട്രംപിന്റെ പുതിയ തീരുവയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ പാര്‍ലമന്റിന്റെ ട്രേഡ് കമ്മിറ്റി അടിയന്തര യോഗം ചേരുന്നുണ്ട്. തീരുവയുമായി ബന്ധപ്പെട്ട വ്യക്തമായ ചിത്രം ലഭിക്കുന്നതു വരെ യുഎസുമായുള്ള വ്യാപാര കരാര്‍ മരവിപ്പിക്കാനുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പുതിയ തീരുവയില്‍ യുകെയും ആശങ്കയിലാണ്. നേരത്തെ 10 ശതമാനം തീരുവയാണ് യുഎസിലേക്കുള്ള കയറ്റുമതിക്ക് നിശ്ചയിച്ചിരുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇത് 15 ശതമാനമായി ഉയരും. ഇതോടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വ്യാപാരത്തില്‍ നേരത്തെയുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപെടുമെന്നും യുകെ കരുതുന്നു. പുതിയ തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്ന് യുകെ സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

 

അതേസമയം, ട്രംപിന്റെ പുതിയ പ്രഖ്യാപനം ഉയര്‍ന്ന തീരുവ ചുമത്തപ്പെട്ട ചൈന, ഇന്ത്യ,ബ്രസീല്‍ പോലുള്ള രാജ്യങ്ങള്‍ക്കാണ് നേട്ടമാകുന്നതെന്നും വിലയിരുത്തലുണ്ട്. നേരത്തെ ഐഇഇപിഎ പ്രകാരം ചുമത്തപ്പെട്ടിരുന്ന ഉയര്‍ന്ന തീരുവ പുതിയ പ്രഖ്യാപനത്തോടെ 15 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടേത് 18ല്‍ നിന്ന് 15 ശതമാനമായി. ചൈനയുടേത് 32 ശതമാനത്തില്‍ നിന്ന് ശരാശരി 24 ശതമാനമായി കുറഞ്ഞെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. ഏഷ്യന്‍ രാജ്യങ്ങളുടെ ആകെ തീരുവ 20 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ കുറഞ്ഞ തീരുവ അധിക കാലം തുടരാന്‍ സാധ്യതയില്ലെന്നും പുതിയ തീരുവയ്ക്ക് ട്രംപ് മറ്റു വഴികള്‍ കണ്ടെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

ട്രംപിന്റെ തീരുവ നയത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജമൈസണ്‍ ഗ്രീര്‍. തീരുവ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗത്തിലാണ് മാറ്റമുണ്ടായത്. പക്ഷേ നയത്തില്‍ ഒരു മാറ്റവുമില്ല. ഐഇഇപിഎ പ്രകാരം ചുമത്തിയ തീരുവയ്ക്ക് തുല്യമായ തീരുവ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള വഴികളും കണ്ടുപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends