കൊറോണ വൈറസ്:സംരക്ഷണ വസ്ത്രങ്ങള്‍ അനാവശ്യമായി ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം; നിർദേശത്തിനു കാരണം അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യം ; ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റേതാണ് നിർദേശം

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുളള സംരക്ഷണ വസ്ത്രങ്ങള്‍ അനാവശ്യമായി ഉപയോഗിക്കരുതെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.
ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍, സംരക്ഷണ സ്യൂട്ടുകള്‍, മാസ്‌ക്, കണ്ണട എന്നിവ ദൗര്‍ലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വ്യാപകമായ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ നേരിടാനാവസയമായ സംരക്ഷണ വസ്ത്രങ്ങളും മാസ്‌കുകളും ചൈനയില്‍ ലഭ്യമല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് യുനിസെഫ് അടക്കമുള്ള സംഘടനകളും ചില രാജ്യങ്ങളും അവശ്യവസ്തുക്കളെത്തിച്ച് ചൈനയ്ക്ക് പിന്തുണ നല്‍കി.
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ 811 പേരാണ് മരിച്ചത്. 37,198 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുള്ളതായി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























