പരിശീലന പറക്കലിനിടെ പാക്കിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു

പരിശീലന പറക്കലിനിടെ പാക്കിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ മര്‍ദാന്‍ ജില്ലയ്ക്കു സമീപമാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
അതേസമയം ഏത് മോഡല്‍ വിമാനമാണ് തകര്‍ന്നു വീണതെന്ന വിവരം പാക്കിസ്ഥാന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha