17 വര്‍ഷത്തിനു ശേഷം ആദ്യമായി യുഎസില്‍ ഫെഡറല്‍ വധശിക്ഷ നടപ്പാക്കി

യുഎസില്‍ 17 വര്‍ഷത്തിനു ശേഷം ആദ്യമായി ഫെഡറല്‍ നിയമപ്രകാരം വധശിക്ഷ നടപ്പാക്കി. പല യുഎസ് സംസ്ഥാനങ്ങളിലും അവിടങ്ങളിലെ നിയമപ്രകാരം വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഫെഡറല്‍ ഭരണകൂടം ഒരാളെ പരമാവധി ശിക്ഷയ്ക്ക് അവസാനം വിധേയനാക്കിയത് 2003-ലാണ്.
അര്‍കന്‍സയില്‍ 1996-ല്‍ ഒരു കുടുംബത്തെ കൊലപ്പെടുത്തിയ ഡാനിയേല്‍ ലൂയിസ് ലീ (47) എന്നയാളെയാണ് വിഷം കുത്തിവച്ചു വധിച്ചത്. വെള്ളക്കാരുടെ മാത്രം രാജ്യം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം.
ചെവി കോഹി എന്നയാളുടെ നേതൃത്വത്തിലുള്ള ആര്യന്‍ പീപ്പിള്‍സ് റിപ്പബ്ലിക് എന്ന വെള്ളക്കാരുടെ തീവ്രവാദ സംഘടനയിലെ അംഗമായിരുന്ന ലീ, തോക്കു കച്ചവടക്കാരനായ വില്യം മുള്ളര്‍, ഭാര്യ നാന്‍സി, മകള്‍ സാറ എന്നിവരെയാണ് 1996-ല്‍ കൊലപ്പെടുത്തിയത്. കേസില്‍ കോഹി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു.
ഇരകളുടെ കുടുംബത്തിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും എതിര്‍പ്പുകളെ അവഗണിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കോവിഡ് രോഗബാധയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ തിരക്കിട്ട് ശിക്ഷ നടപ്പാക്കിയത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്നാണ് ആരോപണം. ഇന്‍ഡ്യാനയിലെ ടെറ ഹോട്ടിലെ ഫെഡറല്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്.
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ലീയുടെ വധശിക്ഷ നടപ്പാക്കിയത്. 4 ജഡ്ജിമാര്‍ നീക്കത്തെ എതിര്‍ത്തെങ്കിലും 5 പേര്‍ ശിക്ഷ നടപ്പാക്കല്‍ അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























 
 