Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ചൈനയിലെ ആനക്കൂട്ടത്തെ തുരത്താൻ കേരളത്തിൽ നിന്ന് കിടിലൻ ടീം വരും.! ഇതൊക്കെ നിസാരം.."

15 JUNE 2021 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

ചൈനയില്‍  15 കാട്ടാനകള്‍ കാടിറങ്ങി ഒന്നര വര്‍ഷമായി നാട്ടിലൂടെ ഓടിയും ചാടിയും  ഇടയ്ത്ത് ഏറ്റുമുട്ടിയും  പര്യടനം നടത്തിവരുന്നത്
ലോകത്തിപ്പോള്‍  കൗതുകകാഴ്ചയാണ്. ചൈനയിലെ ഈ കാട്ടാനക്കൂട്ടത്തിന്റെ പിന്നാലെയാണ് ലോകമാധ്യമങ്ങളും 30 കോടിയിലേറെ പ്രക്ഷേകരും.


എന്നാല്‍  ചൈനയിലേക്ക് എന്തിനു പോകണം, നമ്മുടെ കൊച്ചുകേരളത്തിലും കാട്ടാനകള്‍ കൂ്ട്ടമായി നാടിറങ്ങി 60 കിലോമീറ്റര്‍ വരെ  തോന്നിയവാസം നടക്കുകയും കൃഷി തിന്നുതിമര്‍ക്കുകയും ചെയ്ത  സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.പാലക്കാട് ജില്ലയില്‍ രണ്ടര വര്‍ഷത്തിനിടെ ആറു  പ്രാവശ്യം കാട്ടാനകള്‍ നാടിറങ്ങി അറുപത് കിലോമീറ്റര്‍ അകലേക്കു ഒരാഴ്ച വരെ തുടരെ യാത ചെയ്തു വാര്‍ത്തകള്‍ സൃഷ്ടിച്ചു. അന്ന് ബിബിബി ചാനലുകള്‍ക്ക് വരെ വാര്‍ത്തയായിരുന്നു പാലക്കാന്‍ ആന പര്യടനം.


ദേശീയപാതയും റയില്‍വെ ട്രാക്കും തോടുകളും ഭാരതപ്പുഴയുമൊക്കെ മറികടന്നു നടത്തിയ പര്യടനത്തില്‍  ഒന്നിലേറെ കൊമ്പന്‍മാര്‍ ഉള്‍പ്പെടെ എട്ടും പത്തും ആനകള്‍ വീതമുണ്ടായിരുന്നു. ഇത്തരമൊരു യാത്രയില്‍ കോയമ്പത്തൂര്‍-പാലക്കാട് റെയില്‍വെ പാതയില്‍  12 ആനകള്‍ ട്രെയിനിടിച്ച ചെരിഞ്ഞ ദാരുണ സംഭവവും  അരങ്ങേറിയിരുന്നു. ചൈനയിലെ
സംരക്ഷിതമേഖലകളില്‍ ആകെ 300 കാട്ടാനകളേ അവശേഷിക്കുന്നുള്ളു എന്നിരിക്കെ കാടിറങ്ങി മൈലുകള്‍ താണ്ടി നീങ്ങുന്ന  15 ആനകളെയും റെയില്‍വെ പാതകളില്‍ നിന്ന് വഴി തിരിച്ചുവിടാന്‍ നീക്കം നടത്തുകയാണ്.
പക്ഷെ ചൈനക്കാര്‍ എന്തുകൊണ്ട് കേരള വനംവകുപ്പ് ഇപ്പോള്‍ നടത്തുന്ന
പ്രയോഗങ്ങള്‍ അവിടെ നടത്തിക്കൂടാ എന്നതാണ് ശ്രദ്ധേയം. അതിര്‍ത്തികളില്‍ തേനീച്ച കൂടുകള്‍ സ്ഥാപിച്ചും ചൊറിച്ചിലുണ്ടാക്കുന്ന ചൊറിയണം പോലുള്ള സസ്യങ്ങള്‍ നട്ടും വനം വകുപ്പ് ആനകളെ തുരത്താന്‍ പുതിയ ഉപായങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

വൈദ്യുതി വേലി കെട്ടിയാല്‍ വേലി ചാടിക്കടന്ന് ആന നാട്ടിലേക്കിറങ്ങിവരുന്നത് പതിവാണുതാനും. പാലക്കാട് ജില്ലയില്‍ വാളയാര്‍ , മുണ്ടൂര്‍ കടന്ന് അട്ടപ്പാടി വരെ കിടക്കുന്ന വനമേഖലയില്‍ കാട്ടാനകളേറെയുണ്ട്. ഇതില്‍ വാളയാറിനും മുണ്ടൂരിനും മധ്യേയാണ് പ്രശ്‌നക്കാരായ സ്ഥിരം അന്‍പതോളം കാട്ടാനകളുടെ കൊള്ള സംഘം സംഘടിച്ചിരിക്കുന്നത്.

ഇവിടെ നിന്നുള്ള ആനകളാണ് ഭാരതപ്പുഴ നീന്തിക്കയറി നാട്ടിന്‍പുറങ്ങളിലൂടെ ദിവസങ്ങളോളം സഞ്ചാരം നടത്തി നാട്ടുകാരെ പേടിപ്പിച്ചുകൊണ്ടിരിക്കുന്നതുംവാളയാറില്‍ നിന്ന് കാട്ടാനകള്‍ മൂണ്ടൂര്‍ വഴി പാലക്കാട് തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ തിരുവില്വാമല വരെ പോയ സംഭവം കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായി. സഞ്ചാരപാത സ്ഥിരമാക്കിയ കാട്ടാനകള്‍ എത്രനാളു കഴിഞ്ഞാലും വഴി മറക്കുന്നില്ലെന്നതും ഇവരുടെ യാത്രയില്‍ ശ്രദ്ധേയമായി.


എവിടെ നിന്ന് കാടിറങ്ങിയോ അവിടേക്ക് തന്നെ തിരികെ കയറിപ്പോകുന്ന രീതിയാണ് കാട്ടാനകളുടേത്. ചൈനയില്‍ കാട്ടാനകളുടെ എണ്ണം കുറയുന്ന സാഹചര്യമാണെങ്കില്‍  ആനകളുടെ എണ്ണം കേരളത്തില്‍ ഓരോ വര്‍ഷവും നേരിയ തോതില്‍  വര്‍ധിക്കുന്നുവെന്നാണ് ആന സെന്‍സസില്‍ നിന്ന് വ്യക്തമാണ്. 1993 ല്‍ വനം വകുപ്പ് നടത്തിയ ആന സെന്‍സസ് പ്രകാരം കേരളത്തില്‍ 4,286 കാട്ടാനകളാണ് ഉണ്ടായിരുന്നത്. 2017 ലെ കണക്ക് പ്രകാരം അത് 5,706 ആയി വര്‍ധിച്ചു. അതേ സമയം  കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത്  836 കാട്ടാനകള്‍ ചെരിയുകയും ചെയ്തു.


2017 ഓഗസ്റ്റ് മൂന്നിന് മലമ്പുഴ ധോണി വനമേഖലയില്‍ നിന്ന് മുണ്ടൂര്‍ വഴി
ദേശീയപാത മുറിച്ചുകടന്ന് നരിക്കോട് മേഖലയില്‍ എത്തിയ മൂന്നു കാട്ടാനകള്‍ ഒന്‍പതു ദിവസമാണ് നാടു ചുറ്റിയത്. പാലക്കാട് ഒറ്റപ്പാലം സംസ്ഥാനപാതയിലെ മാങ്കുറുശി, മുണ്ടൂര്‍ അയ്യര്‍മല, തലപ്പൊറ്റ, പെരിങ്ങോട്ടുകുറുശി, തൃശൂര്‍ അതിര്‍ത്തിയിലെ തിരുവില്വാമല, കുത്താമ്പുളളി, മങ്കര, ഈ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഓഗസ്റ്റ് പതിെനാന്നിനാണ് തിരിച്ച് മുണ്ടൂര്‍ വനത്തിലേക്ക് പോയത്. കഴിഞ്ഞ രണ്ടു പ്രാവശ്യവും ഒരേ ആനകള്‍ തന്നെയാണ് ഒരേ വഴിയിലൂടെ സഞ്ചരിച്ചതെന്നതും ഏറെ കൗതുകകരമായി.


ഇന്ത്യയില്‍ കാട്ടാനകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കര്‍ണാടകമാണെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പഠനം വ്യക്തമാക്കുന്നു.  ആനകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്താണെന്നും സര്‍വേ പറയുന്നു. കര്‍ണാടകത്തില്‍ 6049 ആനകളുണ്ട്. രണ്ടാം സ്ഥാനം അസമിനാണ് 5719 ആനകള്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ കാട്ടാനകളുടെ   സുഗമമായ സഞ്ചാരപഥത്തിന് ഏതാണ്ട് 161 ആനത്താരകളുണ്ടെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വയനാട്ടില്‍ നിന്ന് കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും ആനയകള്‍ കുടിയേറുന്നുമുണ്ട്. കേരളത്തില്‍ വാളയാറും വാളയാറിനോട് ചേര്‍ന്നു കിടക്കുന്ന തമിഴ്‌നാട്ടിലെ മധുക്കരയുമാണ് പ്രധാന ആന ഇടനാഴി.

ഇവിടെ കാട്ടാനശല്യം രൂക്ഷമായപ്പോള്‍  വേലി കെട്ടി ആനത്താര അടച്ചതോടെ കാട്ടാനകള്‍ മറുവഴി തേടി തുറന്ന നാട്ടിലേക്ക് സഞ്ചാരം തുടങ്ങി.  ഒരു രാത്രിയില്‍ കുറഞ്ഞത് 40 കിലോമീറ്റര്‍ വരെ  നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന കാട്ടാനകള്‍ പാലക്കാട് ജില്ലയിലെ വനങ്ങളിലുണ്ട്.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ ആനകള്‍ വംശനാശ ഭീഷണി നേരിടുകയാണ്. എന്നാല്‍ ഒരു വര്‍ഷം 50 പേരെ വീതം കേരളത്തില്‍ കാട്ടാനകള്‍ കൊലപ്പെടുത്തുന്നു എന്നത് മറ്റൊരു വസ്തുത. വനിതിര്‍ത്തിയില്‍ ജൈവവേലി നിര്‍മിച്ചും കിടങ്ങു കുഴിച്ചും ആനകളെ തരുത്താനുള്ള നീക്കങ്ങളൊന്നും വിജയിക്കുന്നില്ല. ഈ സാഹചര്യത്തിലാണ്  നാട്ടിലിറങ്ങുന്ന കാട്ടാനകളെ തേനീച്ചകളെ ഉപയോഗിച്ച് ആനകളെ തുരത്താനുള്ള പുതിയ പദ്ധതി വിജയമാണെന്ന് കണ്ടെത്തിയത്.
ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തുടങ്ങിയ
ആനക്കെതിരേ തേനീച്ച പദ്ധതി കേരളമടക്കം ഏഴു സംസ്ഥാനങ്ങളില്‍
നടപ്പാക്കിയിരുന്നു. ജനവാസകേന്ദ്രങ്ങളുടെ അതിര്‍ത്തിയില്‍
തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചാണ് ആനയെ അകറ്റുന്നത്. തേനീച്ചകളുടെ മൂളല്‍ ആനകളെ പിന്തിരിപ്പിക്കുന്നതായിട്ടാണ് ഒരുമാസത്തിനിടയില്‍ കണ്ടെത്തിയത്.
തേനീച്ചകള്‍ കണ്ണിലും തുമ്പിക്കൈയുടെ ഉള്‍ഭാഗത്തും കുത്തുമെന്ന ഭയം
ആനകള്‍ക്കുണ്ട്.  ഏഷ്യന്‍ ആനകള്‍ പ്രധാനമായും നാലുതരത്തിലാണ്.
ശ്രീലങ്കന്‍ ആന, ഇന്ത്യന്‍ ആന, സുമാത്രന്‍ ഏഷ്യന്‍ ആന, ബോര്‍ണിയോ പിഗ്മി ആന എന്നിവയാണ് പ്രധാന ഏഷ്യന്‍ ഇനങ്ങള്‍. ആഫ്രിക്കന്‍ ആനകള്‍
പലകാര്യങ്ങളിലും ഏഷ്യന്‍ ആനകളില്‍നിന്ന് വ്യത്യസ്തമാണ്. ലോകത്തിലെ
ഏറ്റവും വലിയ ആനകള്‍ ആഫ്രിക്കന്‍ സാവന്ന ആനകളും ഏറ്റവും വലുപ്പം കുറഞ്ഞ ആനകള്‍ ഏഷ്യന്‍ ആനകളില്‍പ്പെട്ട സുമാത്രന്‍ ആനകളുമാണ്.
മനുഷ്യരെപ്പോലെതന്നെ ആനകള്‍ക്കും സങ്കീര്‍ണമായ വികാരങ്ങളും ബുദ്ധിയും ലക്ഷ്യവും ഉണ്ട്. ആനയ്ക്ക് പൊതുവേ കാഴ്ചശക്തി കുറവാണെങ്കിലും  നല്ല ശ്രവണശേഷിയുണ്ട്.
പത്തനംതിട്ട ജില്ലയിലെ ഗവിയില്‍  മുപ്പതുവരെ ആനകള്‍ ചേര്‍ന്ന സംഘത്തെ കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍വരെ വേഗത്തില്‍ ആനകള്‍ക്ക് ഓടാന്‍ കഴിയും. ഒപ്പം അണക്കെട്ടുകളില്‍ ഉള്‍പ്പെടെ ആഴപ്പരപ്പിലൂടെ ഊളിയിടാനും നീന്താനും ആനക്കൂട്ടങ്ങള്‍ക്ക് കഴിയും. ചൈനയിലെ ആനകള്‍ ഒന്നര കൊല്ലമായി പര്യടനം നടത്തി വാര്‍ത്ത സൃഷ്ടിച്ചപ്പോള്‍ കേരളത്തില്‍ ഒരാഴ്ചയോ ഒരു മാസമോ ഒക്കെയാണ് ഇവരുടെ യാത്ര. മൂന്നാറിലെ ഒറ്റയാന്‍മാര്‍ പതിവായി മൂന്നാര്‍ നഗരത്തിലൂടെ മേഞ്ഞു നടക്കുന്നതും പതിവുകാഴ്ച. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (1 hour ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (1 hour ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (1 hour ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (1 hour ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (2 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (2 hours ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (2 hours ago)

ചീറി പാഞ്ഞെത്തിയ 'ആ കാറിൽ കൊലയാളി', റോഡിൽ ചിതറി 25കാരിയും സൃഹൃത്തും....! പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം  (2 hours ago)

കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (2 hours ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (2 hours ago)

Venomous snakes escape പലർക്കും കടിയേറ്റു  (3 hours ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (3 hours ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (3 hours ago)

Malayali Vartha Recommends