റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു...റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്...പിന്നാലെ റഷ്യൻ സൈന്യത്തിന് ഇന്ത്യ താക്കീത് നൽകി...
ഇസ്രായേൽ പലസ്തീൻ യുദ്ധം പോലെ തന്നെ അതിന് മുൻപ് തുടങ്ങിയതാണ് റഷ്യ ഉക്രൈൻ യുദ്ധം . വെറും ദിവസങ്ങൾ കൊണ്ട് എല്ലാം അവസാനിപ്പിക്കാം എന്ന് കരുതിയിരുന്ന പുട്ടിന്റെ കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചപ്പോൾ തന്നെ യുദ്ധം നീണ്ടു നീണ്ടു പോവുകയാണ് . ഇപ്പോഴും യുദ്ധമാണ് അവിടെ യുദ്ധമാണ് നടന്നു കൊണ്ട് ഇരിക്കുന്നത് . ഇപ്പോഴിതാ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്. റഷ്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നാലെ റഷ്യൻ സൈന്യത്തിന് ഇന്ത്യ താക്കീത് നൽകി. റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്ന നടപടി നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. റഷ്യയിൽ തൊഴിലവസരങ്ങൾ തേടി പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.റഷ്യയിലേക്ക് ജോലി അന്വേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും റഷ്യൻ സൈനിക സംഘത്തിലേക്കുള്ള അപകടകരമായ ജോലികൾ ഏറ്റെടുക്കരുതെന്നും വിദേശകാര്യ മന്ത്രാലയം മുമ്പും നിർദേശം നൽകിയിരുന്നു. യുദ്ധത്തിൽ പങ്കാളികളായ രണ്ട് ഇന്ത്യക്കാർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം.നിരവധി ഇന്ത്യക്കാരെ ഇത്തരത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധഭൂമിയിലേക്ക് അയച്ചതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് മലയാളികളും പ്രതികളായിരുന്നു. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരുൾപ്പെടെ 19 പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഉൾപ്പെടെ ഏഴ് നഗരങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.മുൻപും ഇതിന്റെ ഗുരുതരമായ സ്ഥിതിയെ കുറിച്ച് അറിയിച്ചു പറഞ്ഞു കൊണ്ട് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. റഷ്യൻ സൈന്യത്തിൽ പിന്തുണ ജോലികൾ നേടിയിട്ടുള്ള ഇന്ത്യൻ പൗരന്മാരെ യുക്രെയ്നെതിരെയുള്ള സൈനിക നടപടികൾക്കായി റഷ്യ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. "കുറച്ച് ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് ജോലികൾക്കായി ചേർന്നിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. ഇന്ത്യൻ എംബസി അവരെ നേരത്തെ വിട്ടയക്കുന്നതിനായിബന്ധപ്പെട്ട റഷ്യൻ അധികാരികളുമായി ഈ വിഷയം പതിവായി ചർച്ച ചെയ്യുന്നുണ്ട്.
എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും സംഘർഷത്തിൽ നിന്ന് അകന്ന് നിൽക്കാനും ഞങ്ങൾ അഭ്യർഥിക്കുന്നു," വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മുൻപ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. റഷ്യയുടെ സൈനിക സുരക്ഷാ സഹായികൾ ആയി ജോലി നേടി നൽകാമെന്ന് പറഞ്ഞ കബളിപ്പിച്ചാണ് ഇന്ത്യക്കാരെ ഏജന്റുമാർ റഷ്യയിലേക്ക് അയച്ചത് എന്നാണ്‌വിവരം.ഇത്തരത്തിൽ എത്തിയവർ എല്ലാം ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇത്തരത്തിൽ രാജ്യം വിട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന.
റഷ്യ-യുക്രെയ്ൻ അതിർത്തിയിൽ മരിയോപോൾ,ഖാർകിവ് , റോസ്തോവ്-ഓൺ-ഡോവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്.നേരത്തെ നേപ്പാളിൽ നിന്ന് ഇത്തരത്തിൽ 200 പേർ സൈന്യത്തിന്റെ ഭാഗമാകാൻ റഷ്യയിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ യുദ്ധത്തിൽ പങ്കാളികൾ ആയിരുന്ന ആറ് നേപ്പാൾ പൗരന്മാർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ഡിസംബറിൽ നേപ്പാൾ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. നേപ്പാൾ പൗരന്മാരെ ഇനി റിക്രൂട്ട് ചെയ്യരുതെന്നും , അവശേഷിക്കുന്നവരെ തിരിച്ചയക്കണെമന്നും നേപ്പാൾ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം മൂന്ന് വർഷം പിന്നിടുമ്പോള്‍ ഇതാദ്യമായാണ് ഇന്ത്യക്കാർ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഭാഗമാകുന്നത്.
https://www.facebook.com/Malayalivartha