Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ട്വന്റി20 ലോകകപ്പ്.... നെതര്‍ലന്‍ഡ്‌സിനോട് വിറച്ച് ജയിച്ച് ദക്ഷിണാഫ്രിക്ക, ഡേവിഡ് മില്ലര്‍ രക്ഷകനായ മത്സരത്തില്‍ നാലു വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം

09 JUNE 2024 06:33 AM IST
മലയാളി വാര്‍ത്ത

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് കുറിച്ച 104 റണ്‍സ് വിജയലക്ഷ്യം ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. സ്‌കോര്‍ : നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 103. ദക്ഷിണാഫ്രിക്ക 18.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 106.


മില്ലറുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 51 പന്തില്‍ നാലു സിക്‌സും മൂന്നു ഫോറുമടക്കം 59 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു. മില്ലറാണ് കളിയിലെ താരവും. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 37 പന്തില്‍ 33 റണ്‍സെടുത്തു. തകര്‍ച്ചയോടെയാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. മൂന്നു റണ്‍സെടുക്കുന്നതിനിടെ മൂന്നു മുന്‍നിര ബാറ്റര്‍മാര്‍ മടങ്ങി. ഓപ്പണര്‍ റിസ ഹെന്‍ഡ്രിക്‌സ് (10 പന്തില്‍ മൂന്ന് റണ്‍സ്), ക്വിന്റണ്‍ ഡികോക്ക് (പൂജ്യം), നായകന്‍ എയ്ഡന്‍ മാര്‍ക്രം (പൂജ്യം) എന്നിവരാണ് പുറത്തായത്.

ഹെന്‍ഡ്രിക്‌സ് വാന്‍ ബീക്കിന്റെ പന്തില്‍ ബൗള്‍ഡായി. ഒരു പന്തുപോലും നേരിടാതെ റണ്‍ ഔട്ടായാണ് ഡികോക്ക് പുറത്തായത്. കിങ്മയുടെ പന്തില്‍ മാര്‍ക്രത്തിനെ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് കൈയിലൊതുക്കി. അധികം വൈകാതെ ഹെന്റിച് ക്ലാസന്‍ വിവിയന്‍ കിങ്മയുടെ പന്തില്‍ ടിം പ്രിംഗിളിന് ക്യാച്ച് നല്‍കി മടങ്ങി. ടീം 4.3 ഓവറില്‍ നാലു വിക്കറ്റിന് 12 റണ്‍സ്. പവര്‍ പ്ലേയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സാണ് പ്രോട്ടീസ് നേടിയത്. തുടര്‍ന്ന് ട്രിസ്റ്റന്‍ സ്റ്റ്ബ്‌സും ഡേവിഡ് മില്ലറും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തകര്‍ച്ചയില്‍നിന്ന് ടീമിനെ രക്ഷപ്പെടുത്തിയത്. 

 

f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (5 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (44 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (51 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

Malayali Vartha Recommends