Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

മറക്കില്ല ആ ദിനങ്ങള്‍... ജൂണ്‍ 24 തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് സെയ്ന്റ് ലൂഷ്യയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തില്‍ ക്രിക്കറ്റിലെ തലതൊട്ടപ്പന്‍മാരുടെ പോര്; ലോകകപ്പില്‍ വീണ്ടും ഇന്ത്യ - ഓസ്ട്രേലിയ മത്സരം; ആവേശത്തോടെ ആരാധകര്‍

14 JUNE 2024 11:58 AM IST
മലയാളി വാര്‍ത്ത

പഴയത് ഒന്നും മറക്കാന്‍ കഴിയില്ല. അന്നത്തെ തോല്‍വി പ്രത്യേകിച്ചും. 2023 നവംബര്‍ 19, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, നീലക്കുപ്പായത്തില്‍ 1.30 ലക്ഷം കാണികള്‍, അതിന്റെ എത്രയോ ഇരട്ടി ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ. തുടര്‍ച്ചയായി ലോകകപ്പിലെ പത്ത് മത്സരങ്ങളും വിജയിച്ച് കപ്പടിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും അണിനിരക്കുന്ന ഇന്ത്യ.

പക്ഷേ അന്ന് ഓസ്ട്രേലിയയുടെ പ്രൊഫഷണിലിസത്തിലും ഇന്ത്യയുടെ ഭാഗ്യക്കേടിലും തട്ടി രാജ്യം മുഴുവന്‍ നെഞ്ച് പൊട്ടി ഓസീസ് ആറാം ലോകകിരീടം ഉയര്‍ത്തുന്നതിന് സാക്ഷിയായി മടങ്ങി. ദിവസങ്ങളെടുത്തു ആ തോല്‍വി സൃഷ്ടിച്ച മനോവിഷമത്തില്‍ നിന്ന് മുക്തരാകാന്‍ കളിക്കാര്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും.

 



ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, അമേരിക്ക എന്നിവരെ പരാജയപ്പെടുത്തി സൂപ്പര്‍ എട്ടിലേക്ക് യോഗ്യത ഉറപ്പിച്ച് കഴിഞ്ഞു. മൂന്ന് മത്സരങ്ങളാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് കളിക്കേണ്ടത്. അതിലൊന്ന് സാക്ഷാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് എതിരെയാണ്.

ജൂണ്‍ 24 തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് സെയ്ന്റ് ലൂഷ്യയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ തലതൊട്ടപ്പന്‍മാരുടെ പോര്. ലോകകപ്പ് ഫൈനലില്‍ സ്വന്തം നാട്ടില്‍ തോല്‍വി വഴങ്ങിയതിന്റെ പ്രതികാരം ഇന്ത്യ വീട്ടുമോ അതോ മറ്റൊരു ലോകകപ്പ് മത്സരത്തില്‍കൂടി ഓസ്ട്രേലിയയുടെ മുന്നില്‍ മുട്ടിടിക്കുമോ എന്ന ആശങ്കയിലും നെഞ്ചിടിപ്പിലുമാണ് ആരാധകര്‍.

സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായി ജൂണ്‍ 20ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലും, ജൂണ്‍ 22ന് ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി ആന്റിഗ്വയിലുമാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍. സൂപ്പര്‍ എട്ടിലെ തങ്ങളുടെ അവസാന മത്സരത്തിലാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടുക. രണ്ട് ഗ്രൂപ്പുകളുള്ള സൂപ്പര്‍ എട്ടില്‍ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും. അതിനാല്‍ തന്നെ ഈ ലോകകപ്പിലും ഒരു ഇന്ത്യ - ഓസ്ട്രേലിയ ഫൈനലിനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യ ഇതിനകം സൂപ്പര്‍ 8 ഉറപ്പിച്ചുകഴിഞ്ഞു. സൂപ്പര്‍ എട്ടില്‍ മാറ്റുരയ്ക്കുന്ന എല്ലാ ടീമുകളും ഇതുവരെ വ്യക്തമായിട്ടില്ല. സൂപ്പര്‍ 8ലെത്തുന്ന മറ്റ് ടീമുകള്‍ ആരൊക്കെയെന്ന കണക്കുകൂട്ടലുകള്‍ തുടരവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്.

 



സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ടീമിന്റെ എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കായിരിക്കും. ഇത് മത്സരങ്ങള്‍ വീട്ടിലിരുന്ന് സുഗമമായി കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അവസരമൊരുക്കും. സാധാരണഗതിയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ കരീബിയന്‍ ദ്വീപുകളില്‍ നടക്കുന്ന മത്സരങ്ങള്‍ കാണുക ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രയാസമായിരുന്നു.

എന്നാല്‍ ഇത്തവണ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ഇതിനൊരു മാറ്റം വരികയാണ്. സെന്റ് ലൂസിയയില്‍ ജൂണ്‍ 24-ാം തിയതി ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഇന്ത്യ-ഓസ്‌ട്രേലിയ സൂപ്പര്‍ 8 പോരാട്ടം ആരംഭിക്കും. ജൂണ്‍ 20ന് ബാര്‍ബഡോസിലും 22ന് ആന്റിഗ്വയിലുമാണ് ടീം ഇന്ത്യയുടെ മറ്റ് സൂപ്പര്‍ 8 മത്സരങ്ങള്‍. ഈ രണ്ട് മത്സരങ്ങളിലെ എതിരാളികള്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ജൂണ്‍ 24ന് സെന്റ് ലൂസിയയിലെ ഡാരന്‍ സമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍ സൂപ്പര്‍ 8ല്‍ മുഖാമുഖം വരുന്നത്. ഇരു ടീമുകളും സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് എയിലാണുള്ളത്. ഗ്രൂപ്പിലെ മറ്റു ടീമുകള്‍ ഏതൊക്കെയെന്ന് ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. അന്ന് ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ലോക കിരീടം ഉയര്‍ത്തിയിരുന്നു. ഇതിന് ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ പകരംവീട്ടുകയാണ് രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (6 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (45 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (52 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

Malayali Vartha Recommends