മലാവി വൈസ് പ്രസിഡന്റ് സൗലോസ് ചിലിമയ്ക്ക് ദാരുണാന്ത്യം.....മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന് ദിശതെറ്റി തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്... 51കാരനായ ചിലിമ സൈനിക വിമാനത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. 9 പേരും ഒപ്പമുണ്ടായിരുന്നു....
മലാവി വൈസ് പ്രസിഡന്റ് സൗലോസ് ചിലിമയ്ക്ക് ദാരുണാന്ത്യം. വിമാനാപകടത്തിലാണ് മലാവി പ്രസിഡന്റ് ചിലിമയുടെ അപ്രതീക്ഷിത വിയോഗം. മലാവി പ്രസിഡന്റാണ് ചിലിമ കൊല്ലപ്പെട്ട വിവരം. അറിയിച്ചത്. കോട മഞ്ഞുമൂടിയ വനത്തില്‍ രക്ഷാപ്രവര്‍ത്തക സംഘം ചിലിമയുടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന് ദിശതെറ്റി തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 51കാരനായ ചിലിമ സൈനിക വിമാനത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. 9 പേരും ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച്ചയാണ് ചിലിമയുടെ വിമാനം അപ്രത്യക്ഷമാകുന്നത്. വടക്കേ മേഖലയിലെ നഗരമായ എംസുസുവില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു വിമാനം.
അതേസമയം എംസുസുവില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ചില്ലിമ സഞ്ചരിച്ച വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. തലസ്ഥാന നഗരിയായ ലിലോംഗ്വെയിലേക്ക് മടങ്ങാനും നിര്‍ദേശിച്ചിരുന്നു. 24 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ ചിലിമ സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം പൂര്‍ണമായും തകര്‍ന്നിരുന്നു.
എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടതായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. മലാവി പ്രസിഡന്റ് ലസാരസ് ചക്വേര രാജ്യത്തെ അഭിസംബോധന ചെയ്താണ് വൈസ് പ്രസിഡന്റിന്റെ വിയോഗം അറിയിച്ചത്. എത്രത്തോളം ഹൃദയഭേദകമാണ് ചിലിമയുടെ വിയോഗമെന്ന് പറയാനാില്ല. അതിദാരുണമായ ദുരന്തമാണിതെന്നും ചക്വേര പറഞ്ഞു.
രക്ഷാപ്രവര്‍ത്തക സംഘം മഞ്ഞുമുടിയ ഒരു ചെരുവില്‍ നില്‍ക്കുന്നതായും, അതിനടുത്ത തന്നെ തകര്‍ന്ന് കിടക്കുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും കാണാനാവും, എഎഫ്പി പുറത്തുവിട്ട ചിത്രങ്ങളിലാണിത് ഉള്ളത്. മലാവി ആര്‍മി എയര്‍ വിംഗ് ഡോര്‍ണിയര്‍ 228-202കെ വിമാനമാണ് തകര്‍ന്നുവീണത്. എംസുസുവിലെ മൂടല്‍ മഞ്ഞിനാല്‍ മൂടപ്പെട്ട വനത്തില്‍ വലിയ തിരച്ചിലാണ് രക്ഷാപ്രവര്‍ത്തക സംഘം നടത്തിയത്.
വിമാനം കാണാതാവുന്നതിന് മുമ്പ് ഏത് ടവര്‍ ലൊക്കേഷനിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരിശോധിച്ചായിരുന്നു തിരച്ചില്‍. നേരത്തെ സൈനിക കമാന്‍ഡര്‍ ജനറല്‍ പോള്‍ വാലന്റിനോ ഫിരി മലാവിയുടെ അയല്‍ രാജ്യങ്ങള്‍ അടക്കം തിരച്ചിലില്‍ സഹായിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ഹെലികോപ്ടറുകളും ഡ്രോണുകളും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചിലിമയും സംഘവും ക്യാബിനറ്റ് മന്ത്രിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായിട്ടായിരുന്നു പോയത്. മലാവിയുടെ മുന്‍ പ്രഥമ വനിത ഷാനില്‍ സിംബ്രിയും വിമാനത്തിലുണ്ടായിരുന്നു. ഈ വിമാനം നേരത്തെ പ്രസിഡന്റ് അടക്കം ഉപയോഗിക്കുന്നതായിരുന്നു. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പും ഇവ ഉപയോഗിച്ചിരുന്നതായി ചക്വേര പറഞ്ഞു.
മലാവിയില്‍ വലിയ ജനപ്രീതിയുള്ള നേതാവായിരുന്നു വൈസ് പ്രസിഡന്റായ ചിലിമ. യുവാക്കളാണ് അദ്ദേഹത്തെ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നത്. 2022ല്‍ അഴിമതി കേസില്‍ അദ്ദേഹം അറസ്റ്റിലായെങ്കിലും മലാവിയന്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
https://www.facebook.com/Malayalivartha