Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അജിത് ഡോവൽ ഈ ഒരു പേര് കേൾക്കുമ്പോൾ ഇന്ത്യയെ തൊടാൻ വരുന്ന ശത്രുക്കളുടെ മുട്ടുകൾ ഇനിയും കൂട്ടിയിടിക്കും...ഇനി മൂന്നാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവല്‍..മോദി-ഡോവല്‍ കൂട്ടുകെട്ട് തീവ്രവാദസംഘടനകളുടെ ഉറക്കം കെടുത്തുന്ന കൂട്ടുകെട്ടാണ്...

14 JUNE 2024 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

അജിത് ഡോവൽ ഈ ഒരു പേര് കേൾക്കുമ്പോൾ ഇന്ത്യയെ തൊടാൻ വരുന്ന ശത്രുക്കളുടെ മുട്ടുകൾ കൂട്ടിയിടിക്കും . തീവ്രവാദികളുടെയും രാജ്യദ്രോഹികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ശക്തമായ പേര് ; ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധ വിദഗ്ധരില്‍ ഒരാള്‍; പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ ഇന്ത്യയുടെ ബുദ്ധികേന്ദ്രം അജിത് ഡോവല്‍ എന്ന ഇന്ത്യന്‍ ജെയിംസ്‌ബോണ്ട്.ഇനി മൂന്നാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവല്‍ മൂന്നാമതും എത്തുമ്പോള്‍ തീവ്രവാദികള്‍ക്കും ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും നടുക്കം. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ലും രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2019ലും അജിത് ഡോവല്‍ തന്നെയായിരുന്നു ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ മൂന്ന് തവണ തുടര്‍ച്ചയായി ഈ പദവി വഹിക്കുന്നത്.

 

മോദി-ഡോവല്‍ കൂട്ടുകെട്ട് തീവ്രവാദസംഘടനകളുടെ ഉറക്കം കെടുത്തുന്ന കൂട്ടുകെട്ടാണ്. അത് ഇനിയും തുടരുമെന്നാണ് ഡോവലിന്റെ നിയമനത്തിലൂടെ പുറത്തുവരുന്ന വസ്തുത.2014ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിരോധ രംഗത്തെ ആസൂത്രണത്തിലെ പാളിച്ചകളായിരുന്നു ബിജെപിയുടെ പ്രധാന പ്രചരണ വിഷയങ്ങളിലൊന്ന്. അത്തരമൊരു നീക്കം പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം നടത്തുന്നത് തടയിടുക കൂടി മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ക്ക് പിന്നിലുണ്ടെന്നുവേണം കരുതാന്‍.ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവലിനെ നിയമിച്ചത് മോദി അധികാരത്തിലെത്തിയ ശേഷം നടത്തിയ പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു. ഡോവലിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്കുള്ള വിശ്വാസം വര്‍ധിക്കുന്നുവെന്നതു കൂടിയാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇതോടെ ഇന്ത്യന്‍ പ്രതിരോധ രംഗത്തെ താക്കോല്‍സ്ഥാനം അജിത് ഡോവലിന് സ്വന്തമായിരിക്കുകയാണ്.കേരള കേഡറിൽ നിന്നുള്ള 1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ഡോവൽ പ്രധാന സുരക്ഷാ , രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് . ഇന്ത്യയുടെ സുരക്ഷാ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ, പ്രത്യേകിച്ച് ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കഴിവുകളിലുള്ള ഗവൺമെൻ്റിൻ്റെ വിശ്വാസവും ദേശീയ സുരക്ഷാ നയങ്ങളിൽ തുടർച്ചയുടെ പ്രാധാന്യവും അദ്ദേഹത്തിൻ്റെ പുനർനിയമനം എടുത്തുകാണിക്കുന്നു.2004-05ൽ ഐബിയുടെ ഡയറക്ടറാകുന്നതിന് മുമ്പ്, പത്ത് വർഷം അതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണ്. ഉറിയിലെ സേനാതാവളം ആക്രമിച്ചതിനോട് വൈകാരികമായി പ്രതികരിക്കാതെ, വ്യക്തമായി ആസൂത്രണം ചെയ്ത ശേഷമായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം.

 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം.ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്നറിയപ്പെടുന്ന അജിത് കുമാര്‍ ഡോവൽ നേരത്തെയും നിരവധി ആക്രമണങ്ങൾക്കും ദൗത്യങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. മോദിയുടെ വലംകൈ ആയ ഡോവലിനെയാണ് സൈനിക നടപടികള്‍ ഏകോപിപ്പിക്കാനായി ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാം രഹസ്യമാക്കി വയ്ക്കാൻ ഡോവലിനു സാധിച്ചു. ദിവസങ്ങൾക്ക് മുൻപെ തുടങ്ങിയ നീക്കങ്ങൾ പുറംലോകം അറിഞ്ഞില്ല. ഡോവലിന്റെ കൃത്യമായ പദ്ധതികൾ കമാൻഡോകൾ നടപ്പിലാക്കി.അജിത് ഡോവലിനെ കുറിച്ച് നേരത്തെ തന്നെ നിരവധി രഹസ്യ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അജിത് ഡോവൽ മുസ്‌ലിം വേഷത്തിൽ ഏഴു വർഷത്തോളം പാക്കിസ്ഥാനിൽ ചാരനായി പ്രവർത്തിച്ചിട്ടുണ്ട്. റോയ്ക്ക് വേണ്ടി പാക്കിസ്ഥാനിലെ തന്ത്രപ്രധാന വിവരങ്ങളെല്ലാം ഡോവൽ ഇന്ത്യയിലേക്ക് കൈമാറിയിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനെ തിരിച്ചു ഇന്ത്യയിൽ കൊണ്ടുവരാനുളള നീക്കം നടത്തിയതും ഡോവലായിരുന്നു. ആറു വർഷം പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മീഷണറായും ഡോവൽ പ്രവർത്തിച്ചു.പാക്കിസ്ഥാനിലെ ഓരോ വഴികളും കൃത്യമായി മനസ്സിലാക്കിയ വ്യക്തിയാണ് ഡോവൽ.

 

ഇക്കാര്യം ഇപ്പോൾ പാക്കിസ്ഥാനും അറിയാം. രാജ്യത്തിനു വേണ്ടി ചാരപ്രവർത്തനം നടത്തിയ വ്യക്തി ആദ്യമായിട്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടവാകുന്നത്. 1968ൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായാണ് ഡോവൽ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ചേർന്നു പ്രവർത്തിച്ചു.അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിനു പിന്നിൽ അജിത് ഡോവലിന്റെ ബുദ്ധിയായിരുന്നു. അന്ന് ഐഎസ്ഐ ചാരനെ പിടികൂടിയ ഡോവൽ ചാരന്റെ വേഷത്തിൽ സുവർണ ക്ഷേത്രത്തിലെത്തി കാര്യങ്ങൾ നിര്‍വഹിച്ചു.മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറിയും അജിത് ഡോവൽ ആക്രമണം നടത്തിയിട്ടുണ്ട്. അവരിൽ ഒരാളായി ചേർന്നാണ് അന്ന് ആക്രമണം നടത്തിയത്. 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശൽ നടത്തിയത് ഡോവലായിരുന്നു. രണ്ടു വർഷം ഇറാഖിൽ നിന്ന് നഴ്സുമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിച്ചതും ഡോവലിന്റെ നീക്കങ്ങളായിരുന്നു.

2005 ജനുവരിയിൽ ഇൻ്റലിജൻസ് ബ്യൂറോയുടെ ഡയറക്ടറുടെ ചുമതലയിൽ നിന്ന് ഡോവൽ വിരമിച്ചു . പിന്നീട്, 2009 ഡിസംബറിൽ, പൊതു നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു തിങ്ക് ടാങ്കായ വിവേകാനന്ദ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ (വിഐഎഫ്) ആദ്യ ഡയറക്ടറായി. ഇന്ത്യയുടെ ദേശീയ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്.പത്രങ്ങൾക്കും ജേണലുകൾക്കും ലേഖനങ്ങൾ എഴുതുന്നതിനു പുറമേ, ഇന്ത്യയുടെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും വിദേശനയ ലക്ഷ്യങ്ങളെക്കുറിച്ചും വിവിധ സർക്കാർ, സർക്കാരിതര സംഘടനകളിലും ഇന്ത്യയിലും വിദേശത്തുമുള്ള സുരക്ഷാ തിങ്ക് ടാങ്കുകളിലും അദ്ദേഹം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

 

പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഭീകരവാദ സംഘടന എന്ന നിലയില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സഹായിക്കുന്ന ഒട്ടേറെ വസ്തുതകള്‍ കണ്ടെത്തുന്നതിന് പിന്നില്‍ ഡോവലിന്റെ ബുദ്ധിയുണ്ട്. ഇതുപോലെ അറിഞ്ഞ കഥകളേക്കാള്‍ ഡോവലിനെചുറ്റിപ്പറ്റിയുള്ള അറിയാക്കഥകള്‍ എത്രയോ അധികമാണ്.രഹസ്യാന്വേഷണത്തില്‍ തന്‍റേതായ ശൈലിയിലൂടെ ഔദ്യോഗിക ജീവിതത്തില്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. പാകിസ്ഥാനില്‍ വര്‍ഷങ്ങളോളം രഹസ്യവിവരശേഖരണത്തിന് തെരുവില്‍ ഭിക്ഷക്കാരനായും കീറക്കടലാസുകള്‍ പെറുക്കുന്ന ആളായും വരെ വേഷം കെട്ടിയിട്ടുണ്ട് അജിത് ഡോവലെന്നത് ഏറെ പ്രസിദ്ധമായ കഥ. കാബിനറ്റ് മന്ത്രിയുടെ പദവിയാണ് ഇദ്ദേഹത്തിന് ലഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (2 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (2 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (3 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (3 hours ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (3 hours ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 hours ago)

Malayali Vartha Recommends