പച്ചത്തെറിയും തുണിപറിച്ചടിയും, വിമാനത്തിൽ 15ഓളം സ്ത്രീകളുടെ പൊരിഞ്ഞടി, ക്രൂ മെമ്പേഴ്സ് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് പിന്മാറി, സംഭവം ഇങ്ങനെ...!

പൊതുവിടങ്ങളില്‍ നാം പാലിക്കേണ്ട ചില മര്യാദകളുണ്ട്. എന്നാല്‍ പലരും വിമാനത്തിൽ പോലും ഈ മര്യാദകള്‍ പാലിക്കാറില്ലെന്നതാണ് സത്യം.അടുത്തിടെയായി ഇത്തരത്തിലുള്ള ധാരാളം വാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. ഇത്തരത്തിൽ വിമാനത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴും സ്ഥിതിഗതികൾക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പുതിയ സംഭവമാണ് പുറത്തുവന്നത്.
വിമാനയാത്രയിൽ വീണ്ടും കൂട്ടത്തല്ല് ഉണ്ടായിരിക്കുകയാണ്. ഗോൽ എയർലൈൻസിലാണ് ഈ സംഭവം. ഏകദേശം ഒരു ഡസനിലധികം വനിതകളായിരുന്നു മറ്റ് യാത്രക്കാർക്ക് മുൻപിൽ കൂട്ടത്തല്ല് നടത്തിയത്. പതിനഞ്ചോളം വനിതകൾ പരസ്പരം പച്ചത്തെറികളും വിളിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. സാൽവഡോറിൽ നിന്നും ബ്രസീലിലേക്കുള്ള വിമാനയാത്രയിലാണ് വനിതകളുടെ കൂട്ടത്തല്ല് ഉണ്ടായത്.
രണ്ട് കുടുംബങ്ങൾക്ക് ഇടയിലാണ് ഈ കലഹം ഉണ്ടായത് എന്നാണ് സൂചന. ചെറിയ കുഞ്ഞിനൊപ്പം വന്ന ഒരു അമ്മ, മറ്റൊരു സ്ത്രീയോട് സീറ്റുകൾ പരസ്പരം വെച്ചു മാറാമോ എന്ന് ചോദിച്ചതിൽ നിന്നാണത്രെ എല്ലാം തുടങ്ങിയത്. ഈ കുട്ടി ഭിന്നശേഷിയുള്ള കുട്ടി ആയതിനാൽ, അവർക്ക് അലോട്ട് ചെയ്ത സീറ്റിൽ ആ കുട്ടിക്ക് ഇരിക്കാൻ അസൗകര്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
വിമാനത്തിലെ ജീവനക്കാർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും ഇവർ പരസ്പരം തല്ലുകയും മുടി പിടിച്ച് വലിക്കുകയും തുണി വലിച്ചു കീറുകയും ഒക്കെ ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ക്രൂ മെംബേഴ്സ് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് പരാജയപ്പെട്ട് പിന്മാറേണ്ടി വന്നു.കാശ് മുടക്കി ടിക്കറ്റെടുത്ത മറ്റ് യാത്രക്കാർക്ക് ഇതൊക്കെ കണ്ട് നിൽക്കാതെ സാധിച്ചൊള്ളൂ. മറ്റ് യാത്രക്കാർക്കും ഇതിന്റെ ദുരിതം അനുഭവിക്കേണ്ടി വന്നു. പരസ്പരം അടിക്കുകയും ഉന്തുകയും തള്ളുകയും ഒക്കെ ചെയ്യുന്നതിനിടയിൽ ചിലർ മറ്റു യാത്രക്കാർക്ക് മേൽ വീഴുന്നുണ്ടായിരുന്നു.
അതുപോലെ ഈയടുത്ത് എയർഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവവും മദ്യപിച്ച് എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയ സംഭവവുമെല്ലാം ഉണ്ടായിട്ടുണ്ട് . അബുദാബി-മുംബൈ എയര്‍ വിസ്താര വിമാനത്തില്‍ ഒരു യാത്രക്കാരി കാണിച്ചു കൂട്ടിയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചത്. അബുദാബി-മുംബൈ എയര്‍ വിസ്താര വിമാനത്തില്‍ ആണ് സംഭവം. മദ്യപിച്ച് വിമാനത്തിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കിയതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് സംഭവം. എക്കണോമി ക്ലാസ് ടിക്കറ്റുമായി വിമാനത്തില്‍ കയറിയ ഇറ്റാലിയൻ യുവതി മദ്യപിച്ചതിനുശേഷം, ബിസിനസ് ക്ലാസിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്നമുണ്ടാക്കിയത്. ക്വാബിന്‍ ക്രൂ ആവശ്യം നിരസിച്ചതോടെ ഇവര്‍ അപമര്യാദയായി പെരുമാറുകയും ജീവനക്കാര്‍ക്കുമേല്‍ തുപ്പുകയും ചെയ്തുവെന്നാണ് പരാതി. യുവതി വിമാനത്തിനുള്ളിലൂടെ അര്‍ദ്ധനഗ്നയായി നടക്കുകയും ചെയ്തതോടെ പ്രശ്‌നം വഷളായി. ഇതോടെ യുവതിയെ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടുവെന്ന് എയര്‍ വിസ്താര പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ നടപടിയെടുക്കാന്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് വിവരം നല്‍കിയതായും പ്രസ്താവനയില്‍ വ്യക്താക്കുന്നു. യുവതിയെ പിന്നീട് കോടതി ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha