കാനഡയില്‍ നിന്നുള്ള കാട്ടുതീ മൂലമുണ്ടായ പുകയില്‍ വലഞ്ഞ് യു.എസ് നഗരമായ ന്യൂയോര്‍ക്ക്....നഗരത്തിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയില്‍

കാനഡയില്‍ നിന്നുള്ള കാട്ടുതീ മൂലമുണ്ടായ പുകയില്‍ വലയുന്നു യു.എസ് നഗരമായ ന്യൂയോര്‍ക്ക്. കാനഡയില്‍ കാട്ടുതീ രൂക്ഷമായതോടെ ന്യൂയോര്‍ക്ക് നഗരം പുകമൂടിയ അവസ്ഥയിലാണ്. നഗരത്തിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയിലാണിപ്പോഴുള്ളത്. ന്യൂയോര്‍ക്കിന് പുറമേ യു.എസിന്റെ മറ്റ് ചില പ്രദേശങ്ങളും കാട്ടുതീമൂലമുണ്ടായ പുകയില്‍ വലയുകയാണ്.
നഗരം പുകയില്‍ മൂടിയതോടെ വിമാനസര്‍വീസുകളും പലയിടത്തും റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. വായുമലിനീകരണവുമായി ബന്ധപ്പെട്ട് 13ഓളം സംസ്ഥാനങ്ങള്‍ക്ക് യു.എസ് മുന്നറിയിപ്പ് നല്‍കി്.
മലിനീകരണം ഏകദേശം 115 മില്യണ്‍ ജനങ്ങളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. അമേരിക്ക അപകടകരമായ വായുമലിനീകരണത്തെ അഭിമുഖീകരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ .
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പ്രാദേശിക അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സ്വയംസുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച് ബൈഡന്‍.
കാട്ടുതീ ശമിക്കാന്‍ കാനഡക്ക് പിന്തുണയുമായി യു.എസും രംഗത്തുണ്ടെന്നും ബൈഡന്‍ . 600ഓളം ഫയര്‍ എന്‍ജിനുകളും ജീവനക്കാരേയും യു.എസ് കാനഡയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ബൈഡന്‍ .
"
https://www.facebook.com/Malayalivartha