41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കണം; കാനഡയ്ക്ക് നിർണായകമായ നിർദേശം നൽകി ഇന്ത്യ
ഇന്ത്യ കാനഡ വിഷയം വീണ്ടും കടുക്കുകയാണ്. ഏറ്റവും പുതിയ സംഭവ വികാസങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യ കാനഡയ്ക്ക് നിർണായകമായ ഒരു നിർദേശം നൽകിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഫിനാല്‍ഷ്യല്‍ ടൈംസാണ്.
ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യയോ കാനഡയോ ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ് . ഇന്ത്യയിലുള്ള കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരില്‍ 41 പേരെ ഒക്ടോബര്‍ പത്താം തീയ്യതിക്ക് മുമ്പ് തിരിച്ചയക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം .ഇന്ത്യയില്‍ കാനഡയ്ക്ക് 62 നയതന്ത്ര ഉദ്യോഗസ്ഥരാണുള്ളത്.
ഇവരുടെ എണ്ണം 41 ആയി കുറയ്ക്കണമെന്ന് നേരത്തെ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായിട്ടാണ് റിപ്പോർട്ട് . കാനഡയിലുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലുള്ള കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലാണ്. ഇരു രാജ്യങ്ങളിലും പരസ്‍പരമുള്ള സാന്നിദ്ധ്യം എണ്ണത്തിലും പദവികളിലും തുല്യമാക്കി മാറ്റണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
https://www.facebook.com/Malayalivartha