ഭയചകിതരായി ജനങ്ങൾ മൊബൈൽ ഫോണുകൾ എറിഞ്ഞ് കളയുന്നു: ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ വാക്കി-ടോക്കികളും, ലാന്റ് ഫോണുകളും പൊട്ടിത്തെറിക്കുന്നു...
രാജ്യമെങ്ങും സ്ഫോടന പരമ്പര ആവർത്തിക്കുകയാണ്. ഭയചകിതരായി ജനങ്ങൾ മൊബൈൽ ഫോണുകൾ എറിഞ്ഞു കളയുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി ലെബനനിലുടനീളം ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് 20 പേർ മരിക്കുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. മധ്യ-കിഴക്കൻ രാജ്യത്തുടനീളം പേജറുകൾ പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത്.
എത്ര വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചുവെന്ന് കൃത്യമായി കണക്കാക്കാൻ കഴിഞ്ഞില്ലെങ്കിലും നൂറിനടുത്ത് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കിഴക്കൻ ലെബനനിലെ വിവിധ സ്ഥലങ്ങളിൽ ലാൻഡ് ഫോണുകളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകളുണ്ട്. പൊട്ടിത്തെറിച്ച കൈയിൽ പിടിക്കുന്ന വയർലെസ് റേഡിയോ ഉപകരണങ്ങളോ വാക്കി-ടോക്കികളോ ഏകദേശം അഞ്ച് മാസം മുമ്പ് വാങ്ങിയതാണെന്നും പറയപ്പെടുന്നുണ്ട്. തെക്കൻ ലെബനനിലും ബെയ്റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിലുമാണ് സ്ഫോടനങ്ങൾ നടന്നത്. ഇന്നലെ നടന്ന പേജർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഒരു അംഗത്തിന് വേണ്ടി ഹിസ്ബുല്ല സംഘടിപ്പിച്ച ശവസംസ്‌കാര ചടങ്ങിന് സമീപമാണ് സ്‌ഫോടനങ്ങളിൽ ഒരെണ്ണമെങ്കിലും നടന്നത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് മൂവായിരത്തിലേറെ പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ച് രണ്ടുകുട്ടികളടക്കം 12 പേർ മരിച്ചത്. സ്ഫോടന പരമ്പരയ്ക്കുപിന്നിൽ ഇസ്രായേലാണെന്നും പേജറുകളുടെ നിർമാണഘട്ടത്തിൽ അവർ ബാറ്ററിക്കുസമീപം അതിസൂക്ഷ്മ സ്ഫോടകവസ്തുക്കൾ തിരുകിക്കയറ്റിയെന്നുമാണ് ആരോപണം. പ്രത്യേക സന്ദേശം അയച്ച് ഒരേസമയം പൊട്ടിത്തെറിക്കുന്ന വിധത്തിലെ ഓപറേഷന് പിന്നിൽ ചുരുങ്ങിയത് മൂന്നുമാസത്തെ ആസൂത്രണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഗസ്സയിലെ യുദ്ധം ലബനനിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു ചൊവ്വാഴ്ചത്തെ ആക്രമണം. അതേസമയം ലബനാൻ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചു. സ്ഥിതി യുദ്ധവ്യാപനത്തിലേക്ക് നയിക്കുമെന്നാണ് ലബനന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ നേർക്കാണ് സംശയമുന നീളുന്നത്. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച ഹിസ്ബുല്ല ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എന്നിൽ പരാതി നൽകുമെന്ന് ലബനാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എങ്ങനെയാണ് ഹിസ്ബുള്ളയറിയാതെ അവര്‍ ഉപയോഗിക്കുന്ന പേജറുകളിൽ സ്‌ഫോടകവസ്‌തു നിറച്ചു? എങ്ങനെ കൃത്യസമയത്ത് അത് പൊട്ടിത്തെറിച്ചു എന്നീ ചോദ്യങ്ങൾ ആകാംക്ഷയുണ്ടാക്കുന്നതാണ്. 1996 ജനുവരി 5ന് സമാനമായ രീതിയിൽ ഇസ്രയേൽ ഹമാസിന് വേണ്ടി സ്ഫോടകവസ്തുക്കൾ തയ്യാറാക്കി നൽകിയിരുന്ന യഹിയ അയ്യാഷിനെ കൊലചെയ്തിരുന്നു. നൂറോളം ഇസ്രേലികൾ കൊല്ലപ്പെടാൻ കാരണക്കാരാനെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് അയ്യാഷ്. അയ്യാഷിന് തന്റെ അച്ഛന്റെ ഫോൺ കോൾ വരികയാണ്. സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് മരിക്കുന്നു. ഇസ്രയേലി സെക്യൂരിറ്റി ഏജൻസികൾ അയ്യാഷ്പോലുമറിയാതെ ഫോണിൽ സ്ഫോടകവസ്തുക്കൾ വയ്ക്കുകയായിരുന്നു.
സമാനമായ രീതിയിലാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ലെബനനിലെയും സിറിയയിലെ ചില ഭാഗങ്ങളിലെയും നൂറുകണക്കിന് പേജറുകൾ പൊട്ടിത്തെറിച്ചത്. ഇസ്രായേൽ സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും സമാനമായ രീതിയിൽ നിരവധി ആക്രമണങ്ങൾ നടത്തിയതിന്റെ ചരിത്രമുള്ളതുകൊണ്ടുതന്നെ സംശയത്തിന്റെ നിഴലിൽ ഇസ്രയേലിനു മുകളിൽ തന്നെയാണ്.
സ്‌ഫോടനത്തിൽ മരണപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്ത മിക്കവാറും ആളുകൾ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ടവരാണ്. കടകളിൽ നിൽക്കുമ്പോഴും ബൈക്കിൽ സഞ്ചരിക്കുമ്പോഴും വീട്ടിലോ ബാർബർഷോപ്പിലോ നിൽക്കുമ്പോഴുമാണ് ഇവരുടെ പേജറുകൾ പൊട്ടിത്തെറിച്ചത്. ലെബനൻ ആരോഗ്യ വകുപ്പ് മന്ത്രി നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആളുകളുടെ മുഖത്തും കൈകളിലും വയറിലുമാണ് ഏറ്റവുമധികം പരുക്കുപറ്റിയിട്ടിട്ടുള്ളത്.
മൊബൈൽ ഫോണുകൾ ഇസ്രായേൽ ഹാക്ക് ചെയ്യാൻ സാധ്യതയുള്ളതിനാൽ, ഇത്തരമൊരു ആക്രമണം ഭയന്നാണ് ഹിസ്ബുള്ള ആശയവിനിമയത്തിനായി പേജറുകൾ തിരഞ്ഞെടുത്തത്. എന്നാൽ ഈ അക്രമം സൂചിപ്പിക്കുന്നത് ഹിസ്ബുള്ള പ്രവർത്തകർ ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകളിലേക്ക് സ്‌ഫോടക വസ്തുക്കൾ വയ്ക്കാനും ഡിവൈസ് ഹാക്ക് ചെയ്ത് ബാറ്ററി അധികമായി ചൂടാക്കി സ്ഫോടനം സാധ്യമായത് ഈ പേജറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറിയതിലൂടെയാണ്. യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുരക്ഷാ വിദഗ്ധൻ ദിമിത്രി അൽപ്പറോവിച്ച് പറയുന്നതനുസരിച്ച് ചരിത്രത്തിൽ ഏറ്റവും വലിയ സപ്ലൈ ചെയിൻ ആക്രമണങ്ങളിൽ ഒന്നാകും ലെബനണിൽ നടന്നത് എന്നാണ്.
https://www.facebook.com/Malayalivartha