'കല്ലറയ്ക്കുള്ളിൽ' ഹിസ്‌ബുള്ളയുടെ സ്വൈര വിഹാരം.! ഹമാസിനെ കടത്തി വെട്ടുന്ന തുരങ്കങ്ങൾ; പള്ളിയുടെ സെമിത്തേരിയുടെ അടിയില്‍ ഹിസ്ബുള്ള നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കം തകര്‍ത്തെറിഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന
ഹിസ്ബുള്ളയെ കീഴ്പ്പെടുത്താൻ ഉള്ള കഠിന ശ്രമത്തിലാണ് ഇസ്രായേൽ. വലിയ രീതിയിൽ ഉള്ള നീക്കങ്ങൾ തന്നെയാണ് ഇസ്രായേൽ നടത്തുന്നത്. ഹിസ്ബുള്ള നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കങ്ങൾ തകര്‍ത്തെറിഞ്ഞും അവയെ തരിപ്പണമാക്കിയും ഇസ്രായേൽ മുന്നോട്ട് നീങ്ങുകയാണ്. പള്ളിയുടെ സെമിത്തേരിയുടെ അടിയില്‍ ഹിസ്ബുള്ള നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കം തകര്‍ത്തെറിഞ്ഞു. അതില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ പുറത്തിറങ്ങാന്‍പോലും അനുവദിക്കാതെ വായു കടക്കാത്ത വിധം തുരങ്കം അടച്ചു . സമാനമായ പത്തോളം തുരങ്കങ്ങള്‍ ലെബനോനിലുണ്ട് .തുരങ്കത്തിലേക്ക് ഇസ്രായേല്‍ വിഷപ്പുക അടിച്ചശേഷമാണ് തുരങ്കം അടച്ചത് . ഗാസയില്‍ ഹമാസിന്റെ ഇരുപതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കങ്ങള്‍ പോലെയല്ല, ഭീകരര്‍ക്ക് ദിവസങ്ങളോളം എല്ലാസൗകര്യങ്ങളോടുംകൂടി തങ്ങാന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഹിസ്ബുള്ളയുടെ തുരങ്കങ്ങള്‍.
മാത്രമല്ല അവയിൽ വന്‍ ആയുധശേഖം ഒളിപ്പിച്ചിരിക്കുകയാണ് .തെക്കന്‍ ലെബനോനില്‍ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ തുരങ്ക ശൃംഖലകള്‍ ബോംബ് ആക്രമണത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേന തകര്‍ത്തു . അവയുടെ ഫോട്ടോയും വീഡിയോയും പുറത്തുവിട്ടു . കൂറ്റന്‍ തുരങ്കം സെമിത്തേരിയുടെ അടിയിലാണെന്നും തുരങ്കത്തില്‍ വന്‍ ആയുധശേഖരവും അതിനുള്ളില്‍ ഹിസ്ബുള്ള തീവ്രവാദികളും ഒളിച്ചിരിക്കുന്നതായി ഇസ്രായേല്‍ ഡ്രോണുകള്‍ കണ്ടെത്തി .
തുരങ്കങ്ങളിൽ ഇസ്രായേൽ സേന കണ്ട കാഴ്ച നടുക്കുന്നതാണ് .
ഒരു മാസത്തേക്കുള്ള ആഹാരവും ശീതീകരിച്ച കിടുപ്പുമുറികളുമൊക്കെ ഈ തുരങ്കങ്ങളില്‍ സജ്ജമാക്കിയിരുന്നു. ഇവിടെയുള്ള ഹിസ്ബുള്ളയുടെ കണ്‍ട്രോള്‍ റൂമുകളും തീവ്രവാദികള്‍ക്ക് ഉറങ്ങാനുള്ള മുറികളും സൈന്യം തകര്‍ത്ത് തരിപ്പണമാക്കി. റോക്കറ്റ്, ഗ്രനേഡ് ലോഞ്ചറുകള്‍, തോക്കുകള്‍, ബുള്ളറ്റുകള്‍ തുടങ്ങി ഹിസ്ബുള്ളയുടെ വന്‍ ആയുധ ശേഖരം കണ്ടെത്തി .
കൈയ്യില്‍നിന്നും തൊടുത്ത് വിടുന്ന ഷെല്ലുകള്‍, ജനറേറ്ററുകളുടെ സംഭരണ മുറി, വാട്ടര്‍ ടാങ്കുകള്‍, പാചകമുറികള്‍ എന്നിവയെല്ലാം ടണലിനുള്ളില്‍ ഉണ്ടായിരുന്നു. സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചിടത്തു പോലും സ്ലാബുകള്‍ മാറ്റി ഹിസ്ബുല്ല റഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു.
ലെബനോനിലെ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി . ഒറ്റ നോട്ടത്തില്‍ സെമിത്തേരിയെന്ന് തോന്നും എന്നാൽ അടിയില്‍ ഭീമന്‍ ടണലുകൾ . കല്ലറ എന്ന് തോന്നിക്കുന്ന വിധത്തിൽ വാതില്‍ . കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന വൻ തുരങ്കം. കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമായാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ലബനന്‍ അതിര്‍ത്തി കടന്ന് പരിശോധിച്ചപ്പോള്‍ ഇത്തരത്തിലുള്ള നിരവധി തുരങ്കങ്ങള്‍ കണ്ടു .
ഒരുപാടു കാലം താമസിക്കാന്‍ സജ്‌ജമാക്കിയ സൗകര്യങ്ങളും ആക്രമിക്കാന്‍ പര്യാപ്തമായ ആയുധങ്ങളും കണ്ടെത്തി . എ.കെ.-47 ഉള്‍പ്പെടെ വലിയ ആയുധശേഖരം പിടിച്ചെടുത്തു . എന്തായാലും ഒരു തീവ്രവാദി പോലും പുറത്തിറങ്ങാത്ത വിധവും ഇനിയൊരുക്കലും തുറക്കാനാവാത്ത വിധവും 4500 ഘനമീറ്റര്‍ കോണ്‍ക്രീറ്റ് പമ്പുചെയ്താണ് ഇസ്രായേല്‍ തുരങ്കം അടച്ചുകളഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
തെക്കന്‍ ലെബനോനനിലെ ഗ്രാമങ്ങളിലുടനീളം ഇത്തരത്തിലുള്ള ഭീകരത്താവളങ്ങള്‍ ഹിസ്ബുള്ള പണിതിട്ടുണ്ടെന്ന് ഇസ്രായേല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വന്‍പോരാട്ടത്തിനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. വരും ദിവസങ്ങളില്‍ തുരങ്കങ്ങള്‍ ഒന്നൊന്നായി തകര്‍ത്ത് ഹിസ്ബുള്ളയെ നാമാവശേഷമാക്കാനാണ് ഇസ്രായേലിന്റെ നീക്കം. ലെബനോനനിലെ ഒരുഗ്രാമംപോലും കൈയടക്കാന്‍ ഇസ്രയേല്‍ സൈന്യത്തിനാവില്ലെന്ന് തിങ്കളാഴ്ച ഹിസ്ബുള്ള പറഞ്ഞതിനു പിന്നാലെയാണ് ഇസ്രായേല്‍ അതിമാരകമായ ആക്രമണം അഴിച്ചുവിട്ടത്.
https://www.facebook.com/Malayalivartha