ഇറാന് വേണ്ടി ചാരവൃത്തി ആരോപിച്ച് 30 ലധികം ജൂത പൗരന്മാരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു; മുഖ്യ ശത്രുവിലേക്ക് നുഴഞ്ഞുകയറാനുള്ള ടെഹ്റാന്‍ നടത്തിയ ഏറ്റവും വലിയ ശ്രമം...
ഇറാനുവേണ്ടി ചാരവൃത്തി ആരോപിച്ച് 30 ലധികം ജൂത പൗരന്മാരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. ഇസ്രായേലിൽ പ്രവർത്തിക്കുന്ന ഒമ്പത് സ്ലീപ്പർ സെല്ലുകളുടെ ഭാഗമായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ, എന്നാണ് സൂചന. രാജ്യത്തെ ഏറ്റവും വലിയ ഇറാനിയൻ നുഴഞ്ഞുകയറ്റങ്ങളിലൊന്നായി ആണ് അന്തർദേശീയ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നത്. ബെയ്റ്റ് സഫാഫ പരിസരത്ത് നിന്നുള്ള 19 മുതൽ 23 വരെ പ്രായമുള്ള പുരുഷന്മാരാണ് ഇവരിൽ പലരും. ചാരവൃത്തിക്ക് ഏറെ കുപ്രസിദ്ധമാണ് ഇസ്രയേലും ചാരസംഘടനയായ മൊസാദും.
എന്നാൽ ഇപ്പോൾ സ്വന്തം രാജ്യത്ത് അത്തരമൊരു വെല്ലുവിളി നേരിട്ടത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളായ മൊസാദിനും ഷിൻ ബെറ്റിനും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. തങ്ങളുടെ മുഖ്യ ശത്രുവിലേക്ക് നുഴഞ്ഞുകയറാനുള്ള ടെഹ്റാന്‍ പതിറ്റാണ്ടുകളായി നടത്തിയ ഏറ്റവും വലിയ ശ്രമമായാണ് ഇസ്രയേൽ ഇതിനെ കാണുന്നത്. ഇസ്രയേലി ആണവ ശാസ്ത്രജ്ഞന്റെയും മുന്‍ സൈനിക ഉദ്യോഗസ്ഥരുടെയും വിഫലമായ കൊലപാതക ശ്രമം ഇവരുടെ പദ്ധതിയിൽ ഉള്‍പ്പെടുന്നു, അതേസമയം, ഒരു കൂട്ടം സൈനിക താവളങ്ങളെയും വ്യോമ പ്രതിരോധത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവർ ശേഖരിച്ചിട്ടുണ്ട്.
ഗോലാന്‍ കുന്നുകളിൽ ഉള്‍പ്പെടെയുള്ള ഇസ്രായേലി സേനയുടെ നീക്കങ്ങളുടെ വിശദാംശങ്ങള്‍ ഒരു അച്ഛനും മകനും കൈമാറിയതായി ഏജന്‍സിയും പൊലീസും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രയേലികളെ രഹസ്യാന്വേഷണം ശേഖരിക്കുന്നതിനും പണത്തിന് പകരമായി ആക്രമണം നടത്തുന്നതിനും വേണ്ടി റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
പിടിയിലായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേലിൽ പ്രവർത്തിക്കുന്ന ഇറാനിയൻ ചാര സംഘത്തെ തകർക്കാനുള്ള വലിയ ശ്രമത്തിൻ്റെ ഭാഗമാണ് അറസ്റ്റെന്ന് ഇസ്രായേൽ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനിയൻ രഹസ്യാന്വേഷണ പ്രവർത്തകർ സാധാരണ ഇസ്രായേലി പൗരന്മാരെ , മറയാക്കി രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനും ആക്രമണങ്ങൾ നടത്തുന്നതിനും സജീവമായി റിക്രൂട്ട് ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha