Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

12 APRIL 2026 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

 പ്രണയസൗന്ദര്യഭാവനകളെ വികാരദീപ്തമാക്കിയ സ്വപ്നഗായിക ആശ ഭോസ്‍ലെ (92) അന്തരിച്ചു . പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെഞ്ചിൽ അണുബാധയുണ്ടായി അവശയായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്‌ലെ. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.


പ­തി­നാ­ലു വ­യ­സു­ള്ള­പ്പോ­ൾ 30 കാ­രനാ­യ ഭോ­സ്‌ലെയെ ആ­ശ വിവാഹം കഴിച്ചു. എന്നാൽ ഭോ­സ്‌ലെ­യു­മാ­യുള്ള ജീ­വി­തം ദു­രി­ത­പൂര്‍­ണ­മാ­യി­രു­ന്നു. അധികം താമസിയാതെ അവർ വി­വാ­ഹ ബ­ന്ധം വേര്‍­പ്പെ­ടുത്തി മൂ­ന്നു­കു­ട്ടി­ക­ളു­മാ­യി തി­രി­കെ വന്നു. ത­ന്റെ സം­ഗീ­ത­ത്തില്‍ കൂ­ടു­തല്‍ ശ്ര­ദ്ധ­ കേ­ന്ദ്രീ­ക­രി­ച്ചു.

പ്രശസ്ത സംഗീത സംവിധായകന്‍ ഒ.പി നയ്യാരായികുന്നു ആശയുടെ കഴിവിനെ തിരിച്ചറിഞ്ഞത്. ഒ.പി. നയ്യാറും ആശയും തമ്മില്‍ വളര്‍ന്ന പ്രണയവും ആശയ്ക്ക് അവസരങ്ങള്‍ ലഭിയ്ക്കാന്‍ സഹായിച്ചു. രണ്ട് ദശകത്തോളം ഒ.പി. നയ്യാറിന്റെ ഗാനങ്ങള്‍ ആശ പാടി. ഈ കൂ­ട്ടു­കെ­ട്ടില്‍ നി­രവ­ധി മ­നോ­ഹ­ര­ഗാ­ന­ങ്ങള്‍ പി­റ­ന്നു.

1985ല്‍ കമല്‍ ഹാസന്‍-ഋഷികപൂര്‍-ഡിമ്പിള്‍ നടിച്ച സാഗറിലെ ഒ മറിയ എന്ന ഗാനം ഏറെ പ്രശസ്തമാണ്. നയ്യാര്‍-ഭോസ്‍ലെ കൂട്ടുകെട്ടില്‍ 320 ഗാനങ്ങളാണ് ജനിച്ചത്. ദേഖോ കസം സേ, ആയിയേ മെഹ്റ്‍ബാന്‍ എന്നിവ അതില്‍ ചിലത് മാത്രം. ലതയെക്കൊണ്ട് പാടിപ്പിച്ചിട്ടുണ്ടെങ്കിലും ആശയായിരുന്നു നയ്യാറിന്റെ ആദ്യ ചോയിസ്. തന്റെ ഈണങ്ങള്‍ക്ക് ആശയുടെ ശബ്ദമാണ് കൂടുതല്‍ യോജിക്കുന്നതെന്നായിരുന്നു അദ്ദേഹം പറയാറുള്ളത്. ആ കൂട്ടുകെട്ടിനും പ്രണയത്തിനും അത്യന്തം വേദനിപ്പിക്കുന്ന അന്ത്യമാണ് സംഭവിച്ചത്. പ്രാ­ണ് ജാ­യേ പര്‍ വ­ചന്‍ ന ജാ­യേ എ­ന്ന ചി­ത്ര­ത്തില്‍ ചെ­യ്ന്‍­സെ ഹം കോ ക­ഭി ആ­പ്‌­നേ ജീ­നേ ന ദി­യ എ­ന്ന ഗാ­ന­മാ­ല­പി­ച്ചാ­ണ് ആ­ശ ന­യ്യാ­റി­ന്റെ ജീ­വി­ത­ത്തില്‍ നി­ന്നും പ­ടി­യി­റ­ങ്ങി­യ­ത്.

 

ഇരുവരും വേര്‍പിരിഞ്ഞതോടെ ആശ ആര്‍.ഡി ബര്‍മ്മന്റെ സംഗീത സംവിധാനത്തിലാണ് പിനീട് ആശ കൂടുതല്‍ പാട്ടുകള്‍ പാടിയത്. ആ ബന്ധം പിന്നീട് ഇരുവരുടെയും വിവാഹത്തിലും കലാശിച്ചു. ആശയെക്കാള്‍ ആറ് വയസിന് ഇളയതായിരുന്നു ബര്‍മ്മന്‍.

1943-ലാണ് ആശാ ഭോസ്‌ലെ ആദ്യമായി തന്റെ ഗാനം റെക്കോർഡ് ചെയ്തത്‌. 'മാഝാ ബാൽ' എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. അന്ന് പത്ത് വയസ്സായിരുന്നു ആശയ്ക്ക്. 1957-ൽ പുറത്തിറങ്ങിയ ‘നയാ ദൗർ’ എന്ന ചിത്രത്തിലെ ഗാനങ്ങൾ അവരെ മുൻനിര ഗായികമാരുടെ നിരയിലേക്ക് ഉയർത്തി.

1200 ഓളം ഗാനങ്ങൾ ആശാ ഭോസ്‌ലെയുടെ ശബ്ദത്തിൽ പുറത്തുവന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ആശാ ഭോസ്‌ലെ ഇടം നേടിയിട്ടുണ്ട്. സഹോദരി ലതാ മങ്കേഷ്കറെ അനുകരിക്കാന്‍ ശ്രമിക്കാതെ, സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കാനാണ് ആശാ ഭോസ്‌ലേ ശ്രമിച്ചത്.

ഹിന്ദി സിനിമാ ലോകം ലതാ മങ്കേഷ്കര്‍ എന്ന സുന്ദര ശബ്ദത്തില്‍ മയങ്ങിക്കൊണ്ടിരുന്ന കാലത്താണ് സഹോദരി കൂടിയായ ആശ ഭോസ്‍ലെ പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. സഹോദരിമാരായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള പരോക്ഷ ശത്രുത ബി ടൌണില്‍ പാട്ടായിരുന്നു. ഇവരുടെ ശത്രുത കുട്ടിക്കാലം മുതല്‍ക്കേ ആരംഭിച്ചിരുന്നുവെന്നാണ് സംഗീത വിദഗ്ദ്ധര്‍ പറയുന്നത്. ലതാ ദീദി തന്നെ ഒരിക്കലും സഹായിച്ചിട്ടില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ടിവി അഭിമുഖത്തില്‍ ആശ പറഞ്ഞിരുന്നു.


ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആശാ ഭോസ്‌ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ആത്മാവുള്ള ഗസലുകൾ മുതൽ ആവേശമുണർത്തുന്ന തട്ടുപൊളിപ്പൻ ഗാനങ്ങൾ വരെ പാടാനുള്ള അവരുടെ കഴിവ് സമാനതകളില്ലാത്തതാണ്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും തന്നെക്കാൾ 40 വയസ്സ് കുറവുള്ള നടിമാർക്കായി അവർ ശബ്ദം നൽകി. ‘രംഗീല’, ‘ലഗാൻ’, ‘ലക്കി’ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഇതിന് ഉദാഹരണമാണ്.

കാലത്തെ അതിജീവിക്കുന്ന ശബ്ദം കൊണ്ട് വ്യത്യസ്തയായ ഗായിക പാടിവച്ചത് 20 ഭാഷകളിലായി 11,000 ലേറെ പാട്ടുകളാണ്. പത്മവിഭൂഷണ്‍, ദാദാ ഫാല്‍കെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരി ലത മങ്കേഷ്കറിനൊപ്പം പാടിയത് 50 ഗാനങ്ങളാണ്. പ്രിയ പങ്കാളി R.D.ബര്‍മന്‍ ഈണമിട്ട് ആശ പാടിയത് അറുന്നൂറിലേറേയും. മലയാളത്തില്‍ ‘സുജാത’യിലെ ‘സ്വയംവരശുഭദിന’മംഗളങ്ങൾ എന്ന ഗാനം ആലപിച്ചു ,

ബോളിവുഡിൽ ആശയിലെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ ഒ.പി.നയ്യാർ 1956 ൽ സിഐഡി എന്ന ചിത്രത്തിലെ പാട്ടിലൂടെ ആശയ്ക്കൊരു ബ്രേക്ക് നൽകി. പിന്നീട് അങ്ങോട്ട് നയ്യാർ- ഭോസ്‌ലേ കൂട്ടുകെട്ടിൽ പിറന്നത് 300ലേറെ പാട്ടുകളായിരുന്നു. പിന്നീട് സംഗീതലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടാണ് പിറന്നത്. ആര്‍ ഡി ബര്‍മന്‍, ആശാ ബോസ്ലെ ഗാനങ്ങള്‍ ആ പ്രണയം പോലെ മധുരമുള്ളതായി.

അള്ളാ റഖ, എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.നയ്യാർ, ഇളയരാജ, എ.ആര്‍.റഹ്മാന്‍ എന്നു തുടങ്ങി 50 ഓളം സംഗീത സംവിധായകര്‍ക്ക് വേണ്ടി ആശാ ഭോസ്‌ലേ പാടിയിട്ടുണ്ട്. 1990കളിലും 2000ന്റെ തുടക്കത്തിലും എ.ആര്‍.റഹ്മാനൊപ്പം ചേര്‍ന്ന് ഹിറ്റ് ഐകോണിക് പാട്ടുകള്‍. കഭി തോ നസര്‍മിലാവോ പോലുള്ള ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി.

തന്റെ 16-ാം വയസ്സിൽ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് ഗണപത്റാവു ഭോസ്ലേയെ വിവാഹം കഴിച്ചു. പിന്നീട് ആ ബന്ധം വേർപിരിഞ്ഞു. 1980-ൽ പ്രശസ്ത സംഗീത സംവിധായകൻ ആർ.ഡി. ബർമനെ വിവാഹം കഴിച്ചു.

ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ 'ഉംറാവോ ജാൻ', 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും അവർ സ്വന്തമാക്കിയിട്ടുണ്ട്. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ പുരസ്കാരവും ആശാ ഭോസ്‌ലെയെ തേടിയെത്തി. ഏറ്റവും കൂടുതൽ സ്റ്റുഡിയോ റെക്കോർഡിംഗുകൾ നടത്തിയ ഗായിക എന്ന ഗിന്നസ് ലോക റെക്കോർഡും അവർക്ക് സ്വന്തമാണ്.

ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗായികയാണ് ആശാ ഭോസ്ലേ. 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമൊത്തുള്ള ലെഗസി എന്ന ആൽബത്തിലൂടെയായിരുന്നു ഇത്.

2005ൽ പുറത്തിറങ്ങിയ 'യൂ ഹാവ് സ്റ്റോളൻ മൈ ഹാർട്ട്' (You’ve Stolen My Heart) എന്ന ആൽബം ആ ചരിത്രത്തിലെ സുവർണ അധ്യായമാണ്. ഇന്ത്യൻ സംഗീത ലോകത്തുനിന്ന് ഗ്രാമി പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ വനിതയായി ആശാ ഭോസ്‌ലേ മാറിയത് ഈ വേറിട്ട പരീക്ഷണത്തിലൂടെയായിരുന്നു.

ബോളിവുഡ് സംഗീതത്തിലെ വിപ്ലവകാരിയായിരുന്ന രാഹുൽ ദേവ് ബർമ്മൻ എന്ന പ്രതിഭയുടെ ഓർമകൾക്ക് മുൻപിൽ സമർപ്പിക്കപ്പെട്ട ഒരു ആദരമായിരുന്നു ഈ ആൽബം. 1960കൾ മുതൽ 80കൾ വരെ ബോളിവുഡിനെ ആവേശം കൊള്ളിച്ച ആർ.ഡി. ബർമ്മന്റെ ഈണങ്ങൾ പുതുതലമുറയ്ക്ക് മുൻപിൽ എത്തിയത് തികച്ചും വ്യത്യസ്തമായ രൂപത്തിലാണ്. വിഖ്യാതമായ ക്രോണോസ് ക്വാർട്ടറ്റുമായി ചേർന്നാണ് ആശ ഈ സംഗീതയാത്ര നടത്തിയത്.

പൗരസ്ത്യ സംഗീതവും പാശ്ചാത്യ ശൈലിയും എങ്ങനെ മനോഹരമായി സമ്മേളിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ സംരംഭം. ബർമ്മന്റെ പ്രിയതമ കൂടിയായിരുന്ന ആശാ ഭോസ്‌ലേ തന്റെ എഴുപതുകളിൽ പാടുമ്പോഴും ആ ശബ്ദത്തിന് പതിനാറിന്റെ യൗവനമായിരുന്നു. പീപ്പ (Pipa) എന്ന ചൈനീസ് വാദ്യോപകരണവും സബ്ബാസ് ഗിറ്റാറുകളും ഇലക്ട്രോണിക് സിതാരും ഒത്തുചേർന്നപ്പോൾ പിറന്നത് അതുവരെ കേൾക്കാത്തൊരു ശബ്ദാനുഭവമായിരുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ 17 അവാർഡുകളാണ് അവരെ തേടിയെത്തിയത്.

സാഹിത്യത്തിൽ അമരാവതി സർവ്വകലാശാലയിൽ നിന്നും ജൽഗാവ് സർവ്വകലാശാലയിൽ നിന്നും കലയിൽ സൽഫോർഡ് സർവ്വകലാശാലയിൽ നിന്നും അവർക്ക് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കലയിലെ മികച്ച സംഭാവനയ്ക്ക് ഫ്രെഡി മെർക്കുറി അവാർഡ് ആശയ്ക്ക് ലഭിച്ചിട്ടുണ്ട്. 2002 നവംബറിൽ ബർമിംഗ്ഹാം ഫിലിം ഫെസ്റ്റിവൽ അവർക്ക് പ്രത്യേക ആദരം നൽകി. 2021-ൽ മഹാരാഷ്ട്ര സർക്കാർ മഹാരാഷ്ട്ര ഭൂഷൺ നൽകി ഭോസ്‌ലെയെ ആദരിച്ചു.

കഴിഞ്ഞ 50 വർഷത്തിലെ മികച്ച 20 സംഗീത പ്രതിഭകളിൽ ഒരാളായിരുന്നു അവർ. 2011-ൽ ഏഷ്യൻ അവാർഡിൽ, സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ റെക്കോർഡ് ചെയ്ത കലാകാരിയായി ഭോസ്‌ലെയെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. 1947 മുതൽ 11,000-ൽ അധികം സോളോ, ഡ്യുയെറ്റ്, കോറസ് ഗാനങ്ങൾ 20-ൽ അധികം ഇന്ത്യൻ ഭാഷകളിൽ റെക്കോർഡ് ചെയ്തതിന് 'ഏറ്റവും കൂടുതൽ സ്റ്റുഡിയോ റെക്കോർഡിംഗുകൾ (സിംഗിൾസ്)' എന്നതിന് സെബാസ്റ്റ്യൻ കോയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചു. ഈ ചടങ്ങിൽ അവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചു.2013-ൽ ‘മായി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും അവർ പരീക്ഷണം തുടർന്നു.

ജോധ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യത്തെ ഡോക്ടർ ഓഫ് ലിറ്ററേച്ചർ (ഡി. ലിറ്റ്.) പുരസ്കാരം നേടിയത് ആശാ ഭോസ്‌ലെയാണ്. 2015-ലെ ബിബിസിയുടെ 100 പ്രചോദനാത്മക വനിതകളുടെ പട്ടികയിലും അവർ ഇടം നേടി.

ഒരിയ്ക്കലും പ്രായമാവാത്ത, കാലത്തെ അതിജീവിക്കുന്ന ശബ്ദം തന്നെയാണ് ആശാ ഭോസ്‌ലേ എന്ന ഗായികയെ വ്യത്യസ്തയാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (11 hours ago)

Malayali Vartha Recommends