ലോകത്തെ ആകർഷിച്ച വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ...അദ്ദേഹത്തിന്റെ ആത്മീയ പാതയിലേക്കുള്ള യാത്രയെ കുറിച്ചും പലപ്പോഴും പല വാർത്തകളും വന്നിട്ടുണ്ട്..

ഓര്‍മ്മിപ്പിക്കും വിധം അവസാന നാളുകളിലും തിരക്കിട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. ഈസ്റ്റര്‍ കുര്‍ബാനയ്ക്കായി സെയിന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് അനുഗ്രഹമേകിക്കൊണ്ട് ഇന്നലെ അദ്ദേഹം മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. തന്റെ വിശ്വാസികളെയൊന്നും നിരാശപ്പെടുത്താതെ ഈസ്റ്റർ ദിനത്തിലും അവർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരുന്നു .
അതിനു മുന്‍പ്, പെസഹ വ്യാഴാഴ്ച നാള്‍ അദ്ദേഹം റോമിലെ റെജിന സെല്‍ ജയിലിലെത്തി തടവുപുള്ളികളെ കാണുകയും ചെയ്തിരുന്നു.ആരോഗ്യപ്രശ്നങ്ങളാല്‍ കാല്‍ കഴുകാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും, അവരുമായി കൂടുതല്‍ അടുക്കണമെന്നാണ് ആഗ്രഹം എന്ന് മാര്‍പ്പാപ്പ തടവുപുള്ളികളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ മാര്‍പ്പാപ്പയുടെ മരണവാര്‍ത്ത അറിഞ്ഞതിന് ശേഷം ആയിരങ്ങളാണ് മാര്‍പ്പാപ്പ തന്റെ മരണത്തിനായി തിരഞ്ഞെടുത്ത പുണ്യ സമയത്തെ കുറിച്ച് എക്സില്‍ കുറിച്ചിരിക്കുന്നത്.
എത്ര ഗുരുതര രോഗമാണെങ്കിലും, ചിലര്‍ ചില അര്‍ത്ഥവത്തായ നിമിഷങ്ങള്‍ക്കായി കാക്കും,മരണം വരിക്കാന്‍ എന്ന് മറ്റു ചിലര്‍ എഴുതുന്നു. ചില ആഗ്രഹങ്ങള്‍ സാധിക്കുന്നതുവരെ മരണം അംഭവിക്കുകയില്ലെന്നും പോപ്പിന്റെ ആഗ്രഹം 2025 ലെ ഈസ്റ്റര്‍ ആയിരുന്നു എന്നും ചിലര്‍ എഴുതുന്നു.എളിമയുള്ള ശൈലിയും ദരിദ്രരോടുള്ള കരുതലും ജീവിതപ്രമാണമാക്കി ലോകത്തെ ആകർഷിച്ച വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. ബെനഡിക്ട് പതിനാറാമന്റെ പിൻഗാമിയായി 2013 മാർച്ച് 13നാണ് അർജന്റിനയിൽ നിന്നുള്ള ഹോർഹെ മാരിയോ ബെർഗോളിയോ ആഗോള കത്തോലിക്ക സഭയുടെ തലപ്പത്തെത്തിയത്.
ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പാണ്. അദ്ദേത്തിന്റെ ഈ ആത്മീയ പാതയിലേക്കുള്ള യാത്രയെ കുറിച്ചും പലപ്പോഴും പല വാർത്തകളും വന്നിട്ടുണ്ട് . ഇപ്പോൾ അതിന് വളരെ മുമ്പ് തന്നെ വിശ്വാസ വഴിയിലലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയത് തികച്ചും വ്യക്തിപരമായ ഒന്നിൽ നിന്നായിരുന്നു. അമാലിയ ഡാമോണ്ടെ എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. എല്ലാം തുടങ്ങിയത് ഒരു കത്തിൽ നിന്നായിരുന്നു. ആ കൗമാരക്കാരന്റെ കത്ത് അമാലിയ കണ്ടില്ലെന്നു നടിച്ചു. . ഞാൻ നിന്നെ വിവാഹം കഴിച്ചില്ലെങ്കിൽ , ഞാൻ ഒരു പുരോഹിതനാകാൻ പോകുന്നുവെന്നും കത്തിൽ എഴുതിയിരുന്നുവെന്ന് അമാലിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha