വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്, രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്, പ്രതി 2021 ൽ യുഎസിലേക്ക് എത്തിയ അഫ്ഗാൻ പൗരനാണെന്ന് റിപ്പോർട്ട്

ബുധനാഴ്ച വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡ് അംഗങ്ങളെ വെടിവച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി 2021 ൽ അമേരിക്കയിലേക്ക് കടന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുടിയേറ്റക്കാരനാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021 ൽ അമേരിക്കയിൽ എത്തിയ ശേഷം വാഷിംഗ്ടൺ സ്റ്റേറ്റിൽ താമസിച്ചിരുന്ന 29 കാരനായ അഫ്ഗാൻ പൗരനാണ് അക്രമിയെന്നാണ് എൻബിസി, വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, എഫ്‌ബിഐ ആക്രമണത്തെ ഒരു ഭീകരപ്രവർത്തനമായി അന്വേഷിക്കുന്നുണ്ടെന്ന് എൻബിസി റിപ്പോർട്ട് ചെയ്തു . റഹ്മാനുള്ള ലകൻവാളാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
പരിക്കേറ്റ സൈനികരിൽ ഒരാൾ സ്ത്രീയാണ്. വെസ്റ്റ് വെർജീനിയ സ്വദേശികളാണ് ഇരുവരും. അക്രമിയെ കസ്റ്റഡിയിൽ എടുത്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിശദമാക്കി. ഇയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നാണ് വിലയിരുത്തൽ. വെറ്റ് ഹൗസിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്. 10 മുതൽ 15 തവണയാണ് അക്രമി വെടിയുതിർത്തത്. രണ്ട് സൈനികർക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്. പോലീസ് തിരിച്ചടിച്ചപ്പോൾ ആക്രമിക്കും വെടിയേറ്റു. ഇയാളെ കനത്ത കാവലിൽ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അജ്ഞാതനായ ഒരു വ്യക്തി റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, പ്രത്യേക വിസ പ്രോഗ്രാമിൽ യുഎസിലേക്ക് കുടിയേറിയതിനുശേഷം ലകൻവാൾ വാഷിംഗ്ടണിൽ താമസിക്കുന്നു. അഫ്ഗാനിസ്ഥാൻ യുദ്ധസമയത്ത് യുഎസിനെ സഹായിച്ചവരും യുഎസ് പിൻവാങ്ങലിനുശേഷം ഭരണകക്ഷിയായ താലിബാനിൽ നിന്നുള്ള പ്രതികാര നടപടികൾക്ക് ഇരയായവരുമായ അഫ്ഗാനികൾക്കാണ് പ്രത്യേക വിസ പ്രോഗ്രാം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നിരുന്നാലും, ഫെഡറൽ ഏജൻസികൾ ഇതുവരെ വെടിവെച്ചയാളെ പരസ്യമായി തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha
























